HOME
DETAILS

ചൈനയിലെ ഭീമന്‍ അപ്പാര്‍ട്‌മെന്റിനുള്ളില്‍ ഒരു സിറ്റിയുണ്ട്...!  ഇതില്‍ ഫിറ്റ്‌നസ് സൗകര്യങ്ങള്‍ മുതല്‍ നീന്തല്‍കുളങ്ങള്‍ വരെ

  
Web Desk
December 15, 2024 | 3:29 PM

Theres a city inside Chinas giant apartment

ലോകത്ത് വിലയ ആഡംബര ഹോട്ടലുകളും കെട്ടിടങ്ങളുമൊക്കെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു കെട്ടിടത്തില്‍ തന്നെ എല്ലാ സൗകര്യങ്ങളോടും കൂടെ ജീവിക്കുക എന്നത് അദ്ഭുതം തന്നെയല്ലേ. നമുക്ക് ഒന്നിനുവേണ്ടിയും അവിടെ നിന്നു പുറത്തു പോവേണ്ടി വരില്ല. എല്ലാം അവിടെ റെഡിയാണ്. ചൈനയിലാണ് സംഭവം. എസ് ആകൃതിയിലൊരു ഭീമന്‍ കെട്ടിടം. അതില്‍ താമസിക്കുന്നവരോ 20,000 ആളുകളും. ഇപ്പോള്‍ ഈ കെട്ടിടം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

താമസിക്കാര്‍ക്ക് വീടുകള്‍ മാത്രമല്ല, അവര്‍ക്കു വേണ്ട എല്ലാ സൗകര്യവും ഈ കെട്ടിടത്തിലുണ്ട്. സെല്‍ഫ് കണ്‍ടെയ്ന്‍ഡ് കമ്യൂണിറ്റി എന്നാണ് ഈ ബില്‍ഡിങ്ങ് അറിയപ്പെടുന്നത്. ചൈനയിലെ ഹാങ്ഷൗവിലെ ക്വിയാന്‍ജിയാങ് സെഞ്ച്വറി സിറ്റിയിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായ റീജന്റ് ഇന്റര്‍നാഷനല്‍ എന്ന ഈ വലിയ കെട്ടിടം. 

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ ഈ കെട്ടിടം ലോകത്തിലെ തന്നെ ഏറ്റവും വലിയ റസിഡന്‍ഷ്യല്‍ കെട്ടിടമാവുന്നു. ഈ കെട്ടിടത്തില്‍ 20,000 ആളുകള്‍ താമസിക്കുന്നതായിരുന്നു സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വിഡിയോ കണ്ട പലരും രസകരമായ കമന്റുകളാണ് നല്‍കുന്നത്. പോസിറ്റിവ് കമന്റുകളും നെഗറ്റീവ് കമന്റുകളുമൊക്കെ ഇതിലുണ്ട്. ചിലര്‍ അഭിനന്ദിക്കുന്നു ചിലര്‍ വിമര്‍ഷിക്കുന്നു. ഭൂകമ്പം പോലുള്ള അപകടസാധ്യതകളുള്‍പ്പെടെ ചൂണ്ടിക്കാണിച്ചുള്ള കമന്റുകളുമുണ്ട്. 

 

chai22.png

യഥാര്‍ത്ഥത്തില്‍ ഇതൊരു ആഡംബര ഹോട്ടലായിരുന്നു. പിന്നീടാണ് ഇതിനെ റസിഡന്‍ഷ്യല്‍ കെട്ടിടമാക്കി മാറ്റുന്നത്. 675 അടി ഉയരത്തില്‍ എസ് ആകൃതിയില്‍ 39 നിലകളിലായി ആയിരക്കണക്കിന് ഹൈ-എന്‍ഡ് റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റുകളാണ് ഉള്ളത്. ഇതിനുള്ളില്‍ വിശാലമായ പൂന്തോട്ടങ്ങളും പലചരക്ക് കടകളും ബാര്‍ബര്‍ ഷോപ്പുകളും സലൂണുകള്‍, കഫേകള്‍, ഭീമന്‍ ഫുഡ്‌കോര്‍ട്ടുകള്‍, അത്യാധുനിക ഫിറ്റ്‌നസ് സെന്ററുകള്‍, നീന്തല്‍ കുളങ്ങള്‍ തുടങ്ങി മനുഷ്യര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഇതിലുണ്ട്. അതിനാല്‍ തന്നെ ഇവിടെ താമസിക്കുന്നവര്‍ക്ക് ഒന്നിനും പുറത്തേക്കു പോവേണ്ട അവസ്ഥ വരുന്നില്ല.

നിലവില്‍ 20000ആളുകള്‍ താമസിക്കുന്നുണ്ടെങ്കില്‍ ഇതില്‍ 30000 ആളുകള്‍ക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. അങ്ങനെയാണ് ഈ കെട്ടിടം രൂപകല്‍പന ചെയ്തിരിക്കുന്നത്. കെട്ടിടത്തില്‍ ഇപ്പോഴും ധാരാളം സ്ഥലം ഒഴിഞ്ഞു കിടക്കുന്നുണ്ട്. പതിനായിരം ആളുകള്‍ക്ക് ഇനിയും താമസിക്കാനുള്ള ഇടം ഇവിടെയുണ്ട്. ഇതോടെ ഇവിടെ തിരക്ക് കൂടുമെന്നതിനാല്‍ കൂടിയുമാണ് ആളുകളെ എടുക്കാത്തത്. ഡിസൈനറായ അലിസിയ ലൂയാണ് ഈ കെട്ടിടം രൂപകല്‍പന ചെയ്തത്. 2013 ലായിരുന്നു ഉദ്ഘാടനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം: പ്രതി പിടിയിൽ; അതിക്രമം യുവതി മൊബൈലിൽ പകർത്തി

crime
  •  3 days ago
No Image

രാഹുൽ മാങ്കൂട്ടത്തിൽ കാസർകോട് ഹൊസ്ദുർഗ് കോടതിയിൽ ഹാജരായേക്കും; കോടതിയിൽ വൻ പൊലിസ് സന്നാഹം

Kerala
  •  3 days ago
No Image

'കോടതിയുടെ അക്കൗണ്ടിലേക്ക് പണം മാറ്റണം'; വിഡിയോകോളിലെ 'സിബിഐ' തട്ടിപ്പിൽ നിന്ന് പൊലിസ് ഇടപെടലിൽ രക്ഷപ്പെട്ട് കണ്ണൂർ ഡോക്ടർ ദമ്പതികൾ

crime
  •  3 days ago
No Image

​ഗസ്സയെ ചേർത്തുപിടിച്ച് യുഎഇ: ഈദുൽ ഇത്തിഹാദിനോട് അനുബന്ധിച്ച് സമൂഹവിവാഹം നടത്തി; പുതുജീവിതം ആരംഭിച്ച് 54 ഫലസ്തീനി ദമ്പതികൾ

uae
  •  3 days ago
No Image

സീനിയർ വിദ്യാർത്ഥിയുടെ മർദ്ദനത്തിൽ ജൂനിയർ വിദ്യാർത്ഥിക്ക് ​ഗുരുതര പരിക്ക്; കണ്ണിന് താഴെയുള്ള എല്ലിന് പൊട്ടൽ, നാല് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

Kerala
  •  3 days ago
No Image

രാഹുലിന്റെ പേഴ്‌സണ്‍ സ്റ്റാഫും ഡ്രൈവറും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍

Kerala
  •  3 days ago
No Image

കൃത്രിമക്കാൽ നൽകാമെന്ന് മമ്മൂട്ടി; 'നടക്കു'മെന്ന ഉറപ്പിൽ സന്ധ്യ തിരികെ നാട്ടിലേക്ക്

Kerala
  •  3 days ago
No Image

ഇൻഡിഗോ എയർലൈൻസ് പ്രതിസന്ധി: 3 ദിവസം കൊണ്ട് റദ്ദാക്കിയത് 325-ൽ അധികം സർവീസുകൾ; വലഞ്ഞ് യാത്രക്കാർ

uae
  •  3 days ago
No Image

രാഹുല്‍  ഹൈക്കോടതിയെ സമീപിക്കും; മുന്‍കൂര്‍ ജാമ്യത്തിന് അപ്പീല്‍ നല്‍കും

Kerala
  •  3 days ago
No Image

ദുബൈയിലെ ജ്വല്ലറി വിപണി കീഴടക്കാൻ 14 കാരറ്റ് സ്വർണ്ണം: കുറഞ്ഞ വില, ഉയർന്ന സാധ്യത; ലക്ഷ്യം വജ്രാഭരണ പ്രിയർ

uae
  •  3 days ago