യു.ഡി.എഫ് മേഖലാ ജാഥ 18ന് ജില്ലയില്‍
കല്‍പ്പറ്റ: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരേ കാസര്‍കോട്, വയനാട്, കണ്ണൂര്‍ മേഖലാ യു.ഡി.എഫ് ജാഥ 18ന് ജില്ലയിലെത്തും. 18ന് മൂന്ന് മണിക്ക് ജില്ലയിലെത്തുന്ന ജാഥയെ മാനന്തവാടി ബോയ്സ് ടൗണില്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചാനയിക്കും. ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ പനമരത്ത് 3.30ന് ജാഥയെത്തും. തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരിയില്‍ പര്യടനം നടത്തുന്ന മേഖലാജാഥ 5.30ന് കല്‍പ്പറ്റയില്‍ സമാപിക്കും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. നിയോജകമണ്ഡലം തല പ്രചാരണങ്ങള്‍ യു.ഡി.എഫ് ജില്ലാ നേതൃയോഗം അവലോകനം ചെയ്തു. ജില്ലാ കണ്‍വീനര്‍ പി.പി.എ കരീം സ്വാഗതം പറഞ്ഞു. ചെയര്മാന് സി.പി വര്‍ഗീസ് അധ്യക്ഷനായി. കെ.കെ അഹമ്മദ് ഹാജി, എന്‍.ഡി അപ്പച്ചന്, കെ.കെ ഹംസ, ടി.കെ ഭൂപേഷ്, കെ.വി പോക്കര് ഹാജി, ടി.ഹംസ, പി.പി ആലി, കെ.എം അബ്രഹാം, ടി.ജെ ജോസഫ്, ഡി.പി രാജശേഖരന്, വി.എ മജീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."