HOME
DETAILS

പ്രായം മറന്ന് രവീന്ദ്രനാഥ് ഓടുകയാണ് മീറ്റുകളില്‍നിന്ന് മീറ്റുകളിലേക്ക്

  
backup
February 06 2018 | 20:02 PM

raveendranath-run-for-run-meet-forget-age-spm-tvm

കിളിമാനൂര്‍: കഷ്ടപ്പാടിനു നടുവിലും ഓട്ട മത്സരത്തില്‍ പങ്കെടുക്കുക എന്നത് ഒരു ജീവിത ലക്ഷ്യമാക്കി പ്രായം എണ്‍പതിനോട് അടുക്കുമ്പോഴും തളരാത്ത മനസുമായി പ്രായത്തെ പിന്നിലാക്കി രവീന്ദ്രനാഥ് ഓടുകയാണ്.
നഗരൂര്‍ ആല്‍ത്തറമൂട് ചെക്കാലകോണം വിളയില്‍ വീട്ടില്‍ രവീന്ദ്രനാഥ് ആണ് പ്രായത്തെ പിന്നിലാക്കി ഓട്ടമത്സരത്തില്‍ പങ്കെടുത്ത് വിജയം കൈവരിച്ച് മുന്നേറുന്നത്.
1956 ല്‍ കേരള പിറവി ദിനത്തില്‍ പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച ഒരു മൈല്‍ ഓട്ടമത്സരത്തില്‍ പങ്കെടുത്തുകൊണ്ടാണ് കായിക മേഖലയില്‍ ഇദ്ദേഹം തുടക്കം കുറിച്ചത്. അന്ന് രണ്ടാം സ്ഥാനം മാത്രമാണ് ലഭിച്ചത് .
ആദ്യ മത്സരത്തില്‍ പങ്കെടുമ്പോള്‍ രവീന്ദ്രനാഥിന് പ്രായം 17 വയസ് എന്നാല്‍ ഇന്ന് 80 ആകുന്നു. അതായത് കൗമാര കായിക പ്രതിഭയില്‍ നിന്നും വെറ്ററന്‍സ് കായിക താരമായി വളര്‍ന്നു.
1962 കാലയളവില്‍ തൃശൂരും, കണ്ണൂരും നടന്ന നാലാമത്തേയും അഞ്ചാമത്തേയും സംസ്ഥാന മാരത്തോണ്‍ ഓട്ടമത്സരത്തില്‍ പങ്കെടുത്തു കൊണ്ടാണ് സംസ്ഥാന മീറ്റിലേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് 1963 ല്‍ കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിലെ സെന്‍ജോര്‍ജ്ജ് ഹൈസ്‌കൂളില്‍ നടന്ന ആറാമത് സംസ്ഥാന അത് ലറ്റിക്ക് മീറ്റില്‍ തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും രണ്ടാം സ്ഥാനം നേടുകയും ചെയ്തതോടെ അത്മവിശ്വാസം വര്‍ധിച്ചു.
എന്നാല്‍ പിന്നീട് പാമ്പ് കടിയേറ്റ് അനുജന്റെ മരണപ്പെട്ടതിനെ തുടര്‍ന്ന് 1965 മുതല്‍ 1989 വരെ രവീന്ദ്രനാഥ് മത്സരത്തില്‍ നിന്നും വിട്ടുന്നു. ഈ സമയം വിദ്യാലയങ്ങളുടെ അറ്റകുറ്റപണികള്‍ ചെയ്യുന്ന കരാറു പണിക്കാരനായി ജോലി നോക്കി.
എന്നാല്‍ ഉള്ളിലെ കായിക താല്‍പര്യം വിട്ടുമാറിയില്ല. 1990 ല്‍ ഹൈദ്രാബാദില്‍ നടന്ന ദേശീയ മാസ്റ്റേഴ്‌സ് അത് ലറ്റിക്ക് മത്സരത്തില്‍ പങ്കെടുത്തു കൊണ്ട് ഓട്ടമത്സരത്തിലേക്ക് ശക്തമായി തിരിച്ചു വരുകയും ചെയ്തു.
ഈ മത്സരത്തില്‍ 10000 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ മെഡലും, 1500 മീറ്ററില്‍ വെള്ളി മെഡലും നേടി ആ തിരിച്ചു വരവ് ഗംഭീരമാക്കി.2008 ല്‍ മഹാരാഷ്ട്രയിലെ താനയില്‍ നടന്ന ദേശീയ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് മത്സരത്തില്‍ 400 മീറ്റര്‍ റിലേയില്‍ രണ്ടാം സ്ഥാനം നേടി.
2009 ലെ മദ്രാസ് ഐ.സി.എഫ് മൈതാനിയില്‍ നടന്ന ദേശീയ മാസ്റ്റേഴ്‌സ് മീറ്റില്‍ 10000 ,1500മീറ്റര്‍ ഓട്ടമത്സരങ്ങളില്‍ വെള്ളി മെഡല്‍ നേടി. അതിനു ശേഷം 2012ല്‍ ബാഗ്ലൂരില്‍ നടന്ന ദേശീയ മാസ്റ്റേഴ്‌സ് മീറ്റില്‍ 10000 മീറ്ററില്‍ സ്വര്‍ണ്ണവും 1500 മീറ്റര്‍ ഓട്ടമത്സരത്തില്‍ വെള്ളിയും നേടുകയുണ്ടായി.
2018 ജനുവരിയില്‍ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന മാസ്റ്റേഴ്‌സ് മീറ്റിലും രവീന്ദ്രനാഥ് പങ്കെടുത്തു .ഫെബ്രുവരി അവസാനവാരം ബംഗളുരില്‍ നടക്കുന്ന ദേശീയ മാസ്റ്റേഴ്‌സ് മീറ്റില്‍ പങ്കെടുക്കാന്‍യോഗ്യത നേടുകയും ചെയ്തു.
മത്സരങ്ങളുടെ മൈതാനത്തില്‍ മികവ് കാട്ടി മുന്നോറുമ്പോഴും ജീവിത വഴിയില്‍ സാമ്പത്തികമായ ബുദ്ധിമുട്ട് ഏറെ പിന്നോട്ടാക്കുന്നു.
ഭാര്യക്കൊപ്പം വാടക വീട്ടിലാണ് താമസം. മക്കളില്ല എന്നതും രവീന്ദ്രനാഥിനെ അലട്ടുന്നു. പഞ്ചായത്തില്‍ നിന്നും വീട് അനുവദിച്ചെങ്കിലും ഇനിയും പണിതുടങ്ങാന്‍ കഴിഞ്ഞിട്ടില്ല .
മത്സരത്തില്‍ പങ്കെടുക്കാനുള്ള വണ്ടിക്കൂലിയും വഴി ചെലവും പലപ്പോഴും സുഹൃത്തുകളില്‍ നിന്നും, പഞ്ചായത്തുകളില്‍ അപേക്ഷ നല്‍കിയും ഒക്കെ കണ്ടെത്തുകയാണ് പതിവ്. ഈ തുഛമായ പണം ഒന്നിനും തികയാറുമില്ലന്നാണ് വാസ്തവം.ജീവിതം മുന്നോട്ട് നീങ്ങുകയാണ് ഒപ്പം രവീന്ദ്രനാഥ് എന്ന വയോധികന്റെ ഓട്ടവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 minutes ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  30 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  an hour ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  an hour ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago