5,332 ഹെക്ടര്‍ തരിശുനിലത്ത് കൃഷിയിറക്കി: മന്ത്രി
തിരുവനന്തപുരം: ഈ സാമ്പത്തിക വര്‍ഷം കൃഷിവകുപ്പിന്റെ പ്രവര്‍ത്തങ്ങളിലൂടെ തരിശുനില കൃഷി 5,332 ഹെക്ടര്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കാന്‍ കഴിഞ്ഞതായി കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മൊത്തം 22,800 ഹെക്ടര്‍ തരിശുനിലം കൃഷിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കാര്‍ഷികമേഖലയില്‍ സ്വന്തമായി മുന്‍കൈയെടുത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച മികച്ചകൃഷി ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാനും കൈമാറാനും വേണ്ടി തിരുവനന്തപുരം ആനയറയിലെ സമേതിയില്‍ കൃഷിവകുപ്പ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
വയനാട് മേഖലയില്‍ മാംഗോസ്റ്റിന്‍, അവക്കാഡോ, ലിച്ചി, റംബൂട്ടാന്‍, പാഷന്‍ഫ്രൂട്ട് എന്നിവയെ അടിസ്ഥാനപ്പെടുത്തി ഫ്രൂട്ട് വില്ലേജുകള്‍ അടുത്ത സാമ്പത്തിക വര്‍ഷം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."