മെഡിക്കല്‍ ക്യാംപില്‍ കുത്തിവയ്‌പെടുത്ത 40 പേര്‍ക്ക് എച്ച്.ഐ.വി
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ആരോഗ്യരംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന അവഗണന തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. നേരത്തെ ഓക്‌സിജന്‍ ലഭിക്കാതെ നവജാത ശിശുക്കളുടെയടക്കം കൂട്ടക്കുരുതി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനത്ത് ഇപ്പോഴിതാ 40ലധികം പേരില്‍ എച്ച്.ഐ.വി പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
2017 നവംബറില്‍ ഉനാവോയില്‍ നടന്ന മെഡിക്കല്‍ ക്യാംപില്‍ പങ്കെടുത്ത് കുത്തിവയ്‌പെടുത്തവര്‍ക്കാണ് എച്ച്.ഐ.വി ബാധയുണ്ടായിരിക്കുന്നത്. ഒരു സിറിഞ്ച് ഉപയോഗിച്ച് നിരവധിപേര്‍ക്ക് കുത്തിവച്ചതാണ് രോഗപകര്‍ച്ചക്ക് കാരണമായത്. 40 ഓളം പേര്‍ക്ക് എച്ച്.ഐ.വി ബാധിച്ചിട്ടുണ്ടെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അതേസമയം ക്യാംപില്‍ കുത്തിവയ്‌പെടുത്തവരില്‍ ചുരുങ്ങിയത് 500 പേര്‍ക്കെങ്കിലും എച്ച്.ഐ.വി അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.
40 പേരില്‍ നടത്തിയ പരിശോധനയില്‍ എച്ച്.ഐ.വി പോസിറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 40 പേരിലും അണുബാധ സ്ഥിരീകരിച്ചതായി ഉനാവോ മെഡിക്കല്‍ സൂപ്രണ്ട് പ്രമോദ് കുമാര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് വിലയിരുത്തിയിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന ആരോഗ്യമന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."