അഗ്നി-1 മിസൈല്‍ പരീക്ഷണം വിജയകരം
ബാലസോര്‍ (ഒഡീഷ): ആണവായുധം വഹിക്കാവുന്നതും ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചതുമായ അഗ്നി-1 മിസൈല്‍ പരീക്ഷണം വിജയം.
ഭൂതല മിസൈലായ അഗ്നി-1 അബ്ദുല്‍ കലാം ദ്വീപിലെ (വീലര്‍ ഐലന്‍ഡ്) ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ ലോഞ്ച് പാഡ്-4ല്‍നിന്നാണ് പരീക്ഷിച്ചത്. 700 കിലോമീറ്ററാണു മിസൈലിന്റെ ദൂരപരിധി.
ഇന്ത്യന്‍ കരസേനയുടെ സ്ട്രാറ്റജിക് ഫോഴ്സസ് കമാന്‍ഡിന്റെ (എസ്.എഫ്.സി) പരിശീലനത്തിന്റെ ഭാഗമായാണു പരീക്ഷണം നടത്തിയത്. ഇന്നലെ രാവിലെ എട്ടരയ്ക്കായിരുന്നു മിസൈല്‍ പരീക്ഷണം നടന്നത്. പരീക്ഷണം പൂര്‍ണ വിജയമാണെന്നും എല്ലാ ലക്ഷ്യങ്ങളും കൈവരിക്കാനായെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
നിലവില്‍ സായുധസേന ഉപയോഗിക്കുന്ന ഈ മിസൈലിനു 12 ടണ്‍ ഭാരവും 15 മീറ്റര്‍ നീളവുമുണ്ട്. ഒരു ടണ്ണിലധികം ഭാരമുള്ള പോര്‍മുനകള്‍ വഹിക്കാനും മിസൈലിന് ശേഷിയുണ്ട്.
കഴിഞ്ഞ മാസം 18ന് തദ്ദേശീയമായി വികസിപ്പിച്ച അഗ്നി-5 ഡി.ആര്.ഡി.ഒ വിജയകരമായി വിക്ഷേപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."