പത്ത് കിലോ കഞ്ചാവുമായി മധുര സ്വദേശി അറസ്റ്റില്‍
മലപ്പുറം: പത്ത് കിലോ കഞ്ചാവുമായി മധുര സ്വദേശിയെ മലപ്പുറം എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മധുര സ്വദേശിയായ മുത്തു (42) വാണ് അറസ്റ്റിലായത്. ഇന്നലെ പെരിന്തല്‍മണ്ണ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്തുവച്ചാണ് ഇയാള്‍ പിടിയിലായത്.
ജില്ലയില്‍ വില്പന നടത്താനായി ആന്ധ്രയില്‍നിന്നു മധുരയിലെത്തിച്ച കഞ്ചാവ് ട്രെയിന്‍ മാര്‍ഗം പാലക്കാട്ടെത്തിക്കുകയും അവിടെനിന്നു കെ.എസ്.ആര്.ടി.സി ബസില്‍ പെരിന്തല്മണ്ണയിലെത്തിക്കുകയുമായിരുന്നു. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ വി.ആര് അനില്‍കുമാറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്പെഷല്‍ സ്ക്വാഡ് ഇന്‍സെപെക്ടര്‍ ടി. അഷോക് കുമാര്‍, പ്രിവന്റീവ് ഓഫിസര്‍ വി. മുരളി, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ. മുഹമ്മദാലി, പ്രഭാകരന് പള്ളത്ത്, കെ.വി ലെനിന്, ഇ. നുഷൈര്‍, അബ്ദുറഹിമാന് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."