ഖാദി ഫെസ്റ്റിന് ഇന്നു തുടക്കം
കാഞ്ഞങ്ങാട്: അഖിലേന്ത്യാ ഖാദി ഗ്രാമ വ്യവസായ കമ്മിഷന്റെയും പയ്യന്നൂര്‍ ഫര്‍ക്ക ഗ്രാമോദയ ഖാദി സംഘത്തിന്റെയും നേതൃത്വത്തില്‍ ജില്ലാ തല ഖാദി-ഗ്രാമ വ്യവസായ ഉല്പന്നങ്ങളുടെ വിപണന മേള ഇന്നു മുതല്‍ 25 വരെ കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മേളയുടെ ഉദ്ഘാടനം ഇന്നു രാവിലെ 11നു കേരള ഖാദി വ്യവസായ ബോര്‍ഡ് വൈസ് ചെയര്മാന് എം.വി ബാലകൃഷ്ണന് നിര്‍വഹിക്കും. ഖാദി ഗ്രാമ വ്യവസായ കമ്മീഷന്, സ്റ്റേറ്റ് ഡയരക്ടര്‍ ഐ ജവഹര്‍ അധ്യക്ഷനാകും. ആദ്യ വില്പന ഉദ്ഘാടനം നഗരസഭ ചെയര്മാന് വി.വി രമേശന് നിര്‍വഹിക്കും.
20 ശതമാനം റിബേറ്റ് മേളയിലെ ഉല്പന്നങ്ങള്ക്കു ലഭിക്കും. 50 ലക്ഷം രൂപയോളം വിറ്റുവരവ് പ്രതീക്ഷിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഇ രാമചന്ദ്രന്, ഇ.എ ബാലന്, സി കുഞ്ഞപ്പന്, പി.കെ കൃഷ്ണന്, ടി ലക്ഷ്മണന് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."