വിജയ് മല്യയുടെ കടബാധ്യതയെക്കുറിച്ച് അറിയില്ലെന്ന് ധനമന്ത്രാലയം
ന്യൂഡല്‍ഹി: വിവാദ മദ്യ വ്യവസായി വിജയ് മല്യയുടെ പേരിലുള്ള കടബാധ്യത അടക്കമുള്ളവയെക്കുറിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് ഒരു വിവരവുമില്ല. കേന്ദ്ര വിവരാവകാശ കമ്മിഷന് നല്കിയ മറുപടിയിലാണ് വിജയ് മല്യയുടെ പേരിലുള്ള കുറ്റമെന്താണെന്നോ അദ്ദേഹം ബാങ്കുകള്‍ക്ക് നല്‍കാനുള്ള തുക എത്രയാണെന്നോ അറിയില്ലെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചത്. വായ്പയും പലിശയുമടക്കം 9000 കോടി രൂപ വെട്ടിച്ച് വിദേശത്തേക്ക് കടന്ന വ്യവസായിയാണ് വിജയ് മല്യ.
മല്യയുടെ വായ്പാ വിവരങ്ങള്‍ തേടി രാജിവ് കുമാര്‍ ഖരെ എന്നയാള്‍ നല്കിയ അപേക്ഷക്ക് മറുപടി തേടിയാണ് കേന്ദ്ര വിവരാവകാശ കമ്മിഷണര്‍ ആര്.കെ മാഥൂര്‍ ധനകാര്യ മന്ത്രാലയത്തെ സമീപിച്ചത്.
എന്നാല്‍ പാര്‍ലമെന്റില്‍ മല്യയുമായി ബന്ധപ്പെട്ട ചോദ്യത്തിന് നേരത്തെ ധനമന്ത്രാലയം മറുപടി നല്‍കിയിരുന്നു.
കേന്ദ്ര ധനകാര്യ സഹമന്ത്രി സന്തോഷ് ഗംഗ്്വാര് ആണ് മല്യയെ സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."