അഫ്ഗാനില്‍ സ്ഫോടനത്തില്‍ പരുക്കേറ്റ യു.എ.ഇ സ്ഥാനപതി അന്തരിച്ചു
അബൂദബി: കാണ്ഡഹാറിലെ ബോംബാക്രമണത്തില്‍ പരുക്കേറ്റ യു.എ.ഇയുടെ അഫ്ഗാനിസ്ഥാന് സ്ഥാനപതി ജുമാ മുഹമ്മദ് അബ്ദുല്ല അല്‍ കഅബി (65) അന്തരിച്ചു. കഴിഞ്ഞമാസമാണ് കാണ്ഡഹാറിലെ ഗവര്‍ണേഴ്സ് ഗസ്റ്റ്ഹൗസ് ആക്രമണത്തില്‍ അദ്ദേഹത്തിന് പരുക്കേറ്റത്. ആക്രമണത്തില്‍ 11 പേര് കൊല്ലപ്പെട്ടിരുന്നു.
അബൂദബിയിലെ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് അന്ത്യം. ആക്രമണത്തിന്റെ ഉത്തരവാദിത്വം തങ്ങള്‍ക്കല്ലെന്ന് നേരത്തെ താലിബാന് വ്യക്തമാക്കിയിരുന്നു.
മനവികതയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിയായിരുന്നു കഅബിയെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാം അറിയിച്ചു. തെക്കന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ബോംബാക്രമണത്തില്‍ മറ്റ് അഞ്ച് യു.എ.ഇ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. അഫ്ഗാന് ഡെപ്യൂട്ടി ഗവര്‍ണറും രണ്ട് മുതിര്‍ന്ന അഫ്ഗാന് ഉദ്യോഗസ്ഥരും രണ്ട് എം.പിമാരും കൊല്ലപ്പെട്ടിരുന്നു. പ്രവിശ്യാ ഗവര്‍ണര്‍ ഉള്‍പ്പെടെ 17 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
അഫ്ഗാനിസ്ഥാനില്‍ യു.എ.ഇയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ, വിദ്യാഭ്യാസ, വികസന പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിച്ചത് കഅബി ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."