കൊടുവള്ളി ബസ് സ്റ്റാന്‍ഡില്‍ പൊലിസ് എയ്ഡ് പോസ്റ്റ് നോക്കുകുത്തി
കൊടുവള്ളി: ടൗണിലെ ഗതാഗത സംവിധാനം സുതാര്യമാക്കുന്നതില്‍ പൊലിസിന് വീഴ്ചയെന്ന് വ്യാപക ആക്ഷേപം.
സ്ഥലപരിമിതിയും ബസുകളുടെ ആധിക്യവും മൂലം വീര്‍പ്പുമുട്ടുന്ന കൊടുവള്ളിയില്‍ അമിതവേഗത നിയന്ത്രിക്കുന്നതില്‍ പൊലിസ് പരാജയപ്പെടുകയാണ്. ബസുകള്‍ അമിതവേഗതയില്‍ സ്റ്റാന്‍ഡിലേക്കു പ്രവേശിക്കുന്നതും പുറത്തുപോകുന്നതും പതിവാണെങ്കിലും ഇതു തടയാന്‍ പൊലിസിന്റെ ഭാഗത്തുനിന്ന് നടപടിയില്ലെന്നാണ് ആക്ഷേപം.
ഇന്നലെ യാത്രക്കാരി ബസ് സ്റ്റാന്‍ഡിനകത്ത് കെ.എസ്.ആര്‍.ടി.സി ബസ് കയറി മരിച്ചിരുന്നു. അപകടം നടന്നയുടന്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടതിനെ തുടര്‍ന്ന് പത്തു മിനിറ്റോളം സ്ത്രീ ബസിനടിയില്‍ കുടുങ്ങിക്കിടന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ആംബുലന്‍സ് കിട്ടാത്തതിനെ തുടര്‍ന്ന് സ്വകാര്യ ജീപ്പിലാണ് പരിക്കേറ്റ സ്ത്രീയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്.
സ്റ്റാന്‍ഡില്‍ സ്ഥാപിച്ച പൊലിസ് എയ്ഡ് പോസ്റ്റ് മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ പൊലിസിന്റെ ഭാഗത്തു ഗുരുതര വീഴ്ചയുണ്ടണ്ടാകുന്നതായ ആരോപണവും ശക്തമാണ്.
ബസുകള്‍ നിര്‍ത്തിയിടാന്‍ പാര്‍ക്കിങ് ട്രാക്കുകള്‍ ഇല്ലാത്തതും സ്വകാര്യ വാഹനങ്ങള്‍ സ്റ്റാന്‍ഡില്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നതും അപകടസാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.
യാത്രക്കാര്‍ക്ക് ബസ് കാത്തിരിക്കുന്നതിനുള്ള പ്രാഥമിക സൗകര്യങ്ങളും ഇവിടെയില്ല.
ദീര്‍ഘദൂര ബസുകള്‍ സ്റ്റാന്‍ഡില്‍ കയറാതെ പ്രവേശനകവാടത്തില്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും നിത്യസംഭവമായിട്ടുംണ്ട പൊലിസ് മൗനം പാലിക്കുന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. ബസുകള്‍ സ്റ്റാന്‍ഡില്‍ കയറണമെന്ന നിയമം നിലനില്‍ക്കെയാണ് ഈ പരസ്യ നിയമലംഘനം.
സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കവും കൈയാങ്കളിയും പതിവായ കൊടുവള്ളി ബസ് സ്റ്റാന്‍ഡില്‍ പൊലിസിന്റെ സാന്നിധ്യം ഇല്ലാത്തത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."