വി.എസ്.എ തങ്ങള്‍: വിടവാങ്ങിയത് ബഹുമുഖ പ്രതിഭ
ആയഞ്ചേരി: ബഹുഭാഷാ പണ്ഡിതനും എഴുത്തുകാരനുമായിരുന്നു കഴിഞ്ഞ ദിവസം ആയഞ്ചേരിയില്‍ നിര്യാതനായ റിട്ട. അധ്യാപകന്‍ വി.എസ്.എ തങ്ങള്‍. ഇംഗ്ലീഷ്, അറബി, ഉറുദു, മലയാളം, ഹിന്ദി ഭാഷകള്‍ കൈകാര്യം ചെയ്യുന്നതില്‍ അസാമാന്യ കഴിവ് പ്രകടിപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം.
നല്ല ഒരു അധ്യാപകന്‍, വാഗ്മി, എഴുത്തുകാരന്‍ എന്നീ നിലകളില്‍ ശോഭിച്ച വി.എസ്.എ തങ്ങള്‍ ആയഞ്ചേരി കുനിയില്‍ ജുമുഅത്ത് പള്ളി, എരവന്തേരി ജുമാ മസ്ജിദ് എന്നിവിടങ്ങളില്‍ ഖത്തീബായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. സുന്നി അഫ്കാര്‍ അടക്കമുള്ള പ്രസിദ്ധീകരണങ്ങളില്‍ നിരവധി ലേഖനങ്ങളും തുടര്‍ലേഖനങ്ങളും എഴുതിയിട്ടുണ്ട്. അറബി, ഉറുദു ഗ്രന്ഥങ്ങളില്‍ നിന്ന് ഭാഷാന്തരം ചെയ്ത ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സൗദി അറേബ്യയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന അറബ് ന്യൂസിന്റെ വരിക്കാരനായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ സമഗ്ര പഠനം, സ്ത്രീ ഇസ്‌ലാമിക വൃത്തത്തില്‍, തുടങ്ങി പന്ത്രണ്ടോളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.
കടമേരി അറബി കോളേജ് കമ്മിറ്റിയുടെ പ്രഥമ സെക്രട്ടറിയായിരുന്ന തങ്ങള്‍ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, സയ്യിദ് ഉമ്മര്‍ ബാഫഖി തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സി.എച്ച് മുഹമ്മദ് കോയ തുടങ്ങിയ നേതാക്കളുമായും സമസ്ത നേതാക്കളുമായും പ്രത്യേക ബന്ധം പുലര്‍ത്തിയിരുന്നു. മരണ വിവരമറിഞ്ഞ് നിരവധി പേര്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."