കെ.എസ്.ടി.എഫ് സംസ്ഥാന സമ്മേളനം ആരംഭിച്ചു
ചങ്ങനാശ്ശേരി: വിദ്യാഭ്യാസ രംഗത്തെ കാതലായ മാറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ ആലോചന നടത്തുമ്പോള്‍ ആവശ്യമായ ചര്‍ച്ചകള്‍ എല്ലാ തലങ്ങളിലും നടത്തുവാന്‍ തയ്യാറാകണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്മാന് മുന്‍ എം.എല്‍.എ ഡോ. കെ.സി ജോസഫ് അഭിപ്രായപ്പെട്ടു. കെ.എസ്.ടി.എഫ് സംസ്ഥാന സമ്മേളനം ചങ്ങനാശ്ശേരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എസ്.ടി.എഫ് സംസ്ഥാന പ്രസിഡന്റ് ജയിംസ് കുര്യന് അധ്യക്ഷനായി. മാത്യൂസ് ജോര്‍ജ്, ജോസഫ് കെ. നെല്ലുവേലി, ബോബന് കോയിപ്പള്ളി, ടി.എം ജോസഫ്, ബിജു എം.കെ, സിജു മാമച്ചന്, ജോസഫ് ടി മാത്യു, ജയിംസ് സേവ്യര്‍, ജോബി പി.സി, പ്രസാദ് ജോസ്, ജോസ് തോമസ്, പി.എം മുഹമ്മദാലി, സാജന് സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് സംസ്ഥാന പ്രസിഡന്റ് ജയിംസ് കുര്യന് പതാക ഉയര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."