എസ്. വൈ. എസ് നേതൃ ക്യാംപ് മാര്‍ച്ച് 17, 18 തിയതികളില്‍
കോഴിക്കോട്: സുന്നി യുവജന സംഘം സംസ്ഥാന നേതൃക്യാംപ് മാര്‍ച്ച് 17,18 തിയതികളില്‍ പട്ടിക്കാട് എം.ഇ.എ. എന്‍ജിനീയറിങ് കോളജില്‍ വച്ച് നടക്കും. മാര്‍ച്ച് 17ന് വൈകിട്ട് നാല് മണിക്ക് ആരംഭിച്ച് 18ന് വൈകിട്ട് സമാപിക്കുന്ന ക്യാംപില്‍ സംസ്ഥാന കൗണ്‍സിലര്‍മാരാണ് പങ്കെടുക്കുക.
ജുവനൈല്‍ ജസ്റ്റിസ് ആക്ട്, വഖ്ഫ് നിയമം, രജിസ്ട്രേഷന്, പിന്നോക്ക ന്യൂനപക്ഷ ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും, വ്യക്തിത്വ വികാസം, ആദര്‍ശം, ഓര്‍ഗനൈസിങ് ഉള്‍പ്പെടെ ഒന്‍പത് സെഷനുകളും അര്‍ദ്ധവാര്‍ഷിക കര്‍മപദ്ധതിയും ചര്‍ച്ച ചെയ്യും.
ചെയര്മാന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാംപ് സബ് കമ്മിറ്റിയോഗം പരിപാടികള്‍ക്ക് രൂപം നല്കി. എസ്.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ട്രഷറര്‍ ഹാജി കെ.മമ്മദ് ഫൈസി, ക്യാംപ് കണ്‍വീനര്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സെക്രട്ടറി കെ. മോയിന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."