ജനാദിരിയ്യ ഫെസ്റ്റ്: ഇന്ത്യന്‍ പാരമ്പര്യ കലാപ്രകടനങ്ങള്‍ക്കു നേതൃത്വം നല്‍കി മലയാളി
റിയാദ്: സഊദി ദേശീയ പൈതൃകോത്സവമായ ജനാദിരിയ്യ ഫെസ്റ്റിവലില്‍ ഇന്ത്യന്‍ പവലിയനില്‍ കലാരൂപങ്ങള്‍ക്കു മലയാളി യുടെ നേതൃത്വം. പാലക്കാട് വെള്ളിനേഴി സ്വദേശി സന്തോഷ് നായരാണ് സഊദി മലയാളികള്‍ക്ക് അഭിമാനമായി നൃത്തച്ചുവടുകള്‍ക്കു നേതൃത്വം വഹിക്കുന്നത്.
ഇവിടെ അരങ്ങേറുന്ന ഇന്ത്യന്‍ കലാരൂപങ്ങളില്‍ ഒന്‍പതെണ്ണമാണ് സന്തോഷ് നയിക്കുന്നത്. ഏറ്റവുമധികം ഇന്ത്യക്കാര്‍ ജീവിക്കുന്ന രാജ്യത്ത് രാജ്യത്തെ ക്ലാസിക്കല്‍ കലയുടെ രംഗാവിഷ്‌കാരത്തിനു നേതൃത്വം നല്‍കാന്‍ കഴിഞ്ഞത് ഏറെ ഭാഗ്യമായിട്ടാണ് സ്‌ന്തോഷ് കരുതുന്നത്.
പ്രശസ്തരായ കലാമണ്ഡലം പത്മനാഭന്‍ നായര്‍-കലാമണ്ഡലം സത്യഭാമ ദമ്പതികളുടെ പുത്രനായ സന്തോഷ് മികച്ച നൃത്തോപാസകനും കൊറിയോഗ്രഫറുമാണ്.
കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യന്‍ കോണ്‍സെപ്റ്റ് ഓഫ് കള്‍ചറല്‍ റിലേഷന്‍സ് സന്തോഷ് നായരുടെ 'സദ്യ' പെര്‍ഫോമിങ് ആര്‍ട്‌സ് ഗ്രൂപ്പിനെ ജനാദിരിയ്യ ഫെസ്റ്റിന്റെ ഭാഗമായുള്ള കലാപരിപാടികള്‍ക്കായി ചുമതലപ്പെടുത്തുകയായിരുന്നു.
ഭാരതീയ ക്ലാസിക്കല്‍ നൃത്തരൂപങ്ങളെ സമന്വയിപ്പിച്ചു കൊണ്ടുള്ള പ്രത്യേക പരിപാടിയായ 'സദ്യ'യും ഇവിടെ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അരങ്ങേറുന്നുണ്ട്. കഥകളി, കളരിപ്പയറ്റ്, മണിപ്പൂരി, രാജസ്ഥാനി, കഥക്, ബോളിവുഡ്, സിനിമാറ്റിക് ഡാന്‍സ്, പുരുലിയ, ചാവു, പഞ്ചാബി, ഗുജറാത്തി പാരമ്പര്യ കലാസംഘങ്ങളുമായാണ് സന്തോഷ് ജനാദിരിയ്യ മേളയില്‍ എത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."