HOME
DETAILS
MAL
എ.ടി.എം സുരക്ഷ വര്‍ധിപ്പിക്കേണ്ടതുണ്ട്
backup
February 09 2018 | 01:02 AM
പണം പിന്‍വലിക്കാന്‍ ജനങ്ങള്‍ ആശ്രയിച്ചുകൊണ്ടിരിക്കുന്നത് എ.ടി.എമ്മിനെയാണ്. കൂടുതല്‍ സുരക്ഷിതമെന്ന വിശ്വാസത്തിലാണിത്. ഇപ്പോള്‍ നിരവധി എ.ടി.എം തട്ടിപ്പുകേസുകളാണ് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതു ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുന്നു. തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നതു ഹൈടെക് സാങ്കേതികവിദ്യയാണ്.
കോയമ്പത്തൂരിലെ എ.ടി.എമ്മുകളില്‍ നിന്നു 14, 15 തിയതികളില്‍ ആറുതവണയാണു തട്ടിപ്പുസംഘം പണംപിന്‍വലിച്ചത്. സ്കിമ്മറും കാമറയും ഉപയോഗിച്ച് ഉപഭോക്താക്കളുടെ വിവരം ചോര്‍ത്തിയാണു പണം കവരുന്നത്. ജനങ്ങള്‍ക്ക് എ.ടി.എമ്മിലുള്ള വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥയാണ്. അതിനാല്‍, എ.ടി.എമ്മിന് കൂടുതല്‍ സുരക്ഷാവലയം തീര്‍ക്കേണ്ടതായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."