അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ
കോന്നി: നവദമ്പതികളായ അനുവും നിഖിലും മലേഷ്യയില്‍ ഹണിമൂണ്‍ ആഘോഷിച്ച് തിരിച്ചു വരുന്നതിനിടെയാണ് അപകടമുണ്ടാവുന്നത്. ഇവരെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് കൂട്ടിക്കൊണ്ടുവരാനാണ് അനുവിന്റെ പിതാവായ ബിജു കെ ജോര്‍ജും നിഖിലിന്റെ പിതാവായ മത്തായി ഈപ്പനും പോയത്. വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു ശബരിമല തീര്‍ഥാടകരുടെ ബസ്സുമായി കൂട്ടിയിടിച്ച് ഇവരുടെ കാര്‍ അപകടത്തില്‍പ്പെട്ടത്. അതില്‍ ആ നാല് ജീവനും പൊലിഞ്ഞു.
ഇവരില്‍ അനു ഒഴികെ ബാക്കിയുള്ളവര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അനുവിനെ നാട്ടുകാര്‍ കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രിയില്‍ വെച്ചാണ് അനുവിന്റെ മരണം സ്ഥിരീകരിച്ചത്.
നവംബര്‍ 30നായിരുന്നു അനുവിന്റേയും നിഖിലിന്റേയും വിവാഹം. യു.കെയില്‍ ജോലി ചെയ്യുകയായിരുന്നു നിഖില്‍. അനു എം.എസ്.ഡബ്ല്യു പൂര്‍ത്തിയാക്കിയിരുന്നു. കാര്‍ ദിശതെറ്റി എത്തി ബസില്‍ ഇടിച്ചു കയറിയതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കാര്‍ ഓടിച്ചിരുന്ന ആള്‍ ഉറങ്ങിപോയതായാണ് സംശയം. പുലര്‍ച്ചെ നാല് മണിയോടുകൂടിയായിരുന്നു അപകടം.
ആന്ധ്ര സ്വദേശികളായ ശബരിമല തീര്‍ഥാടകരാണ് ബസ്സിലുണ്ടായത്. ബസ്സിലുണ്ടായിരുന്ന പലര്‍ക്കും സാരമായ പരിക്കുണ്ട്. പ്രാഥമിക ചികിത്സക്കായി ഇവരെ കോന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടത്തില്‍ മാരുതി സ്വിഫ്റ്റ് കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് കാര്‍ യാത്രക്കാരെ പുറത്തെടുത്തത്. നാട്ടുകാര്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാര്‍ ബസിനുള്ളിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."