ജനം പെരുവഴിയില്‍
കണ്ണൂര്‍: മൂന്ന് ദിവസം പിന്നിട്ട കണ്ണൂരിലെ പെട്രോള്‍-പാചകവാതക തൊഴിലാളി പണിമുടക്ക് അവസാനിപ്പിക്കാന്‍ എ.ഡി.എം മുഹമ്മദ് യൂസുഫിന്റെ സാന്നിധ്യത്തില്‍ ഇന്ന് വീണ്ടും ചര്‍ച്ച നടക്കും. കലക്ടറേറ്റിലെ എ.ഡി.എമ്മിന്റെ ഓഫിസില്‍ ഉച്ചയ്ക്കു ശേഷം 2.30നാണ് യോഗം ചേരുക. ജില്ലയിലെ പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഉടമകളുടെ വാദം.
സര്‍ക്കാര്‍ അംഗീകരിച്ച കൂലി നല്കാന് തങ്ങള്‍ തയാറാണെന്നും പണിമുടക്ക് പിന്‍വലിക്കാന്‍ തൊഴിലാളികള്‍ തയാറാവണമെന്നും പെട്രോളിയം ഡീലേഴ്സ് അസോ. ഭാരവാഹികള്‍ അറിയിച്ചു. മിനിമം കൂലി 600 രൂപയാക്കണമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സമരക്കാര്‍. അവശ്യസര്വിസായതിനാല് ഹൈക്കോടതി പ്രത്യേക വിധിയിലൂടെ പണിമുടക്ക് നിരോധിച്ചിട്ടുണ്ടെങ്കിലും തൊഴിലാളികള്‍ മൂന്നാം ദിവസവും ജോലിക്കു കയറാന്‍ തയാറായിട്ടില്ല. ഇന്നു നടക്കുന്ന ചര്‍ച്ചയിലും പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ സമരം ജനജീവിതത്തെ സാരമായി ബാധിക്കും. 136 പെട്രോള്‍ പമ്പുകളും 38 പാചകവാതക വിതരണ കേന്ദ്രങ്ങളുമാണ് സമരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."