ഇന്റര്‍നെറ്റിലെ ദൂഷ്യങ്ങള്‍ കുട്ടികളെ ബോധ്യപ്പെടുത്തണം: ജോബ് സഖറിയ
തിരുവനന്തപുരം: ഇന്റര്‍നെറ്റിലെ ദൂഷ്യവശങ്ങള്‍ കുട്ടികളെ ബോധ്യപ്പെടുത്തുന്നതില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്ന് യൂണിസെഫ് ഇന്ത്യ കേരള- തമിഴ്നാട് മേധാവി ജോബ് സഖറിയ. ഇതില്‍ മാതാപിതാക്കളുടെ പങ്ക് ഏറ്റവും പ്രധാനമാണെന്നും സൈബര്‍ വലയില്‍ കുട്ടികള്‍ അകപ്പെടുന്നത് വര്‍ധിച്ചു വരുന്നതു സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കായി നടത്തിയ ചര്‍ച്ചായോഗത്തില്‍ അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ കമ്പ്യൂട്ടറില്‍ സമയം ചെലവഴിക്കുന്നത് സംബന്ധിച്ചു മാതാപിതാക്കള്‍ക്ക് വ്യക്തത വേണം. ഇന്റര്‍നെറ്റ് വഴിയുള്ള തട്ടിപ്പ് ഉള്‍പെടെയുള്ള കാര്യങ്ങള്‍ കുട്ടികളെ ബോധ്യപ്പെടുത്തണം. സൈബര്‍ രംഗത്ത് ഏതെങ്കിലും അബദ്ധം പറ്റിയാല്‍ ആദ്യം തന്നെ കുട്ടികള്‍ മാതാപിതാക്കളോട് അക്കാര്യം പറയുന്ന അവസ്ഥയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
സൈബര്‍ ബുള്ളിങ്, ലൈവ് സ്ട്രീമിങ്, സൈബര്‍ തീവ്രവാദം എന്നിവയില്‍ കുട്ടികളെ ഇരകളാക്കാനുള്ള സാധ്യത ഏറെയാണെന്ന് യുണിസെഫ് കമ്യൂണിക്കേഷന്‍ സ്പെഷലിസ്റ്റ് സുഗത റോയ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."