പാലിനായി കരഞ്ഞ കുരുന്നിനെ മാതാവ് കഴുത്തറുത്തു കൊന്നു
ഭോപാല്‍: പാലിനായി നിര്‍ത്താതെ കരഞ്ഞ ഒരു വയസ്സുകാരിയെ മാതാവ് കഴുത്തറുത്തു കൊന്നു. മധ്യപ്രദേശിലെ ധര് ജില്ലയിലെ ഗ്രമത്തിലാണ് ഈ ദാരുണ സംഭവം. സംഭവസമയത്ത് മറ്റാരും വീട്ടിലുണ്ടായിരുന്നില്ല.
അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടെ കുഞ്ഞ് നിര്‍ത്താതെ കരഞ്ഞതാണ് മാതാവിനെ പ്രകോപിതയാക്കിയതെന്ന് പൊലിസ് പറഞ്ഞു.
കുഞ്ഞിന്റെ കരച്ചില് പെട്ടെന്നു നിന്നത് അയല്‍വാസിയുടെ ശ്രദ്ധയില്‍ പെട്ടതാണ് സംഭവം പുറത്തെത്തിച്ചത്. കുഞ്ഞിന്റെ കരച്ചില് നിന്ന് നിമിഷങ്ങള്‍ക്കകം മാതാവ് വെറും കയ്യോടെ വീടിനു പുറത്തേക്ക് പോവുന്നത് അയല്‍വാസി കണ്ടു. അരുതാത്തതെന്തോ സംഭവിച്ചിട്ടുണ്ടെന്ന തോന്നിയ ഇവര്‍ വീടിന്റെ വാതില്‍ ബലമായി തുറന്ന് അകത്തു കയറി നോക്കുകയായിരുന്നു. അപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ കുഞ്ഞിനെ കണ്ടത്.
മതാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."