യു.ഡി.എഫ് മേഖലാ പ്രചാരണ ജാഥ ഇന്നും നാളെയും
കോട്ടയം: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരേ യു.ഡി.എഫ് നടത്തുന്ന മേഖലാ പ്രചാരണ ജാഥ ഇന്നും നാളെയും ജില്ലയില്‍ പര്യടനം നടത്തും. ജനതാദള്‍ (യു) അഖിലേന്ത്യാ ജനറല്‍ സെക്രട്ട ഡോ. വര്‍ഗീസ് ജോര്‍ജ് നയിക്കുന്ന ജാഥയാണ് ഇന്നു ജില്ലയില്‍ പ്രവേശിക്കുക. രാവിലെ പത്തിനു മുണ്ടക്കയത്തു ജാഥ എത്തും. തുടര്‍ന്നു ബസ് സ്റ്റാന്റ് അങ്കണത്തില്‍ ചേരുന്ന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പന്ത്രണ്ടിനു പള്ളിക്കത്തോട്ടില്‍ നടക്കുന്ന സ്വീകരണ സമ്മേളനം ആന്റോ ആന്റണി എം.പിയും പാമ്പാടിയില്‍ മൂന്നിനു യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചനും നാലിനു ചങ്ങനാശേരിയില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പിയും സ്വീകരണം ഉദ്ഘാടനം ചെയ്യും. അഞ്ചിനു കോട്ടയത്തു നടക്കുന്ന സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് ഉദ്ഘാടനം ചെയ്യം.
നാളെ വൈക്കത്തു നിന്നും ജാഥ ആരംഭിക്കും, അടൂര്‍ പ്രകാശ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞു മൂന്നിനു കടുത്തുരുത്തിയില്‍ ജോണി നെല്ലൂരും, നാലിനു ഏറ്റുമാനൂരില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എയും വൈകിട്ട് അഞ്ചിനു പാലായില്‍ കെ.മുരളീധരന് എം.എല്‍.എയും സ്വീകരണ സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ യു.ഡി.എഫ് ജില്ലാ ചെയര്മാന് അഡ്വ. ജോസി സെബാസ്റ്റ്യന്‍, കണ്‍വീനര്‍ എം.ജി. മധുസൂദനന് എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."