ബാങ്ക് ജീവനക്കാരന്റെ മരണം കൊലപാതകം; അയല്‍വാസി അറസ്റ്റില്‍
തൊടുപുഴ: റബര്‍തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ബാങ്ക് ജീവനക്കാരന്റെ മരണം കൊലപാതകമെന്നു തെളിഞ്ഞു. സംഭവുമായി ബന്ധപ്പെട്ട്് വണ്ണപ്പുറം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സൂരജിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഇടുക്കി ജില്ലാ സഹകരണ ബാങ്ക് കഞ്ഞിക്കുഴി ശാഖയിലെ കാഷ്യര്‍ തൊമ്മന്‍കുത്ത് പാലത്തിങ്കല്‍ ജോര്‍ജുകുട്ടിയെ (51) ആണ് വ്യാഴാഴ്ച വണ്ണപ്പുറം ദര്ഭത്തൊട്ടിക്കു സമീപം റബര്‍തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടത്. ബുധനാഴ്ച രാത്രി കൃഷിയിടത്തിലേക്ക് പോയ ജോര്‍ജുകുട്ടി തിരികെ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മുഖം നിലത്തടിച്ച് വീണ നിലയിലായിരുന്നു മൃതദേഹം. കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വണ്ണപ്പുറം സ്വദേശിയും ജോര്‍ജുകുട്ടിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിക്കുന്നയാളുമായ സൂരജ് പിടിയിലായത്. സമീപത്ത് താമസിക്കുന്ന സ്ത്രീയുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലിസ് പറഞ്ഞു. രാത്രി ഇവരുടെ വീടിനു സമീപത്ത് കണ്ട ജോര്‍ജുകുട്ടിയെ പിന്നിലൂടെയെത്തിയ സൂരജ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തിയിരുന്നു. റബര്‍തോട്ടത്തിലൂടെ ഓടിയ പൊലിസ് നായ സ്റ്റെഫി പിന്നീട് സൂരജ് വാടകയ്ക്ക് താമസിക്കുന്ന വീടിനു ചുറ്റും മണം പിടിച്ച് എത്തിയിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."