HOME
DETAILS

കാലിക്കറ്റ് സര്‍വകലാശാലാ വാര്‍ത്തകള്‍- 17-02-2017

  
backup
February 16 2017 | 19:02 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be-75

അപേക്ഷ ക്ഷണിച്ചു
സര്‍വകലാശാലയുടെ വയനാട് ചെതലയത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ നടക്കുന്ന പ്രവൃത്തികള്‍ക്ക് കരാറടിസ്ഥാനത്തില്‍ ഓവര്‍സിയറെ (സിവില്‍) നിയമിക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി ഫെബ്രുവരി 25. പ്രതിമാസ മൊത്തവേതനം: 19,000 രൂപ. യോഗ്യത: സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമ. പ്രായം: 2017 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എം.ഫില്‍ പ്രവേശനം
2017 അധ്യയന വര്‍ഷത്തെ എം.ഫില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി മാര്‍ച്ച് മൂന്ന്. ഫീ: ജനറല്‍ 300 രൂപ, എസ്.സി, എസ്.ടി 135 രൂപ. സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ പ്രിന്റൗട്ട്, ഇ-ചലാന്‍ സഹിതം ബന്ധപ്പെട്ട പഠനവകുപ്പുകളില്‍ ലഭിക്കേണ്ട അവസാന തിയതി മാര്‍ച്ച് എട്ട്. പ്രവേശന പരീക്ഷ മാര്‍ച്ച് 15-ന് നടത്തി മാര്‍ച്ച് 22-ന് ഫലം പ്രസിദ്ധീകരിക്കും. റഗുലേഷന്‍, ഒഴിവുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407016, 2407017.

സ്റ്റുഡന്റ്‌സ് അദാലത്ത്
പരീക്ഷകളുമായി ബന്ധപ്പെട്ട് ദീര്‍ഘകാലമായി വിവിധ കാരണങ്ങളാല്‍ പരിഹരിക്കപ്പെടാതെ അവശേഷിക്കുന്ന അപേക്ഷകളും പരാതികളും നേരിട്ട് കേള്‍ക്കുന്നതിനും പരിഹാരനടപടികള്‍ ത്വരിതപ്പെടുത്തുന്നതിനുമായി അദാലത്ത് സംഘടിപ്പിക്കുന്നു. പരീക്ഷാഭവനുമായി ബന്ധപ്പെട്ട അദാലത്തില്‍ പരിഗണിക്കേണ്ട പരാതികള്‍ മാര്‍ച്ച് മൂന്നിനകം പരീക്ഷാ കണ്‍ട്രോളര്‍ക്ക് ലഭിക്കണം.

പരീക്ഷാ അപേക്ഷ
ആറാം സെമസ്റ്റര്‍ ബി.എ, ബി.എസ്.സി, ബി.എസ്.സി ഇന്‍ ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍, ബി.കോം, ബി.കോം ഓണേഴ്‌സ്, ബി.ബി.എ, ബി.എം.എം.സി, ബി.സി.എ, ബി.എസ്.ഡബ്ല്യൂ, ബി.ടി.എ, ബി.ടി.എച്ച്.എം, ബി.വി.സി, ബി.എച്ച്.എ, ബി.എ അഫ്‌സലുല്‍-ഉലമ (സി.സി.എസ്.എസ്) സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴകൂടാതെ 20 മുതല്‍ മാര്‍ച്ച് രണ്ട് വരെയും 150 രൂപ പിഴയോടെ മാര്‍ച്ച് ഏഴ് വരെയും ആയിരം രൂപ സൂപ്പര്‍ ഫൈനോടെ പരീക്ഷക്ക് 15 ദിവസം മുന്‍പ് വരെയും ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

പരീക്ഷാഫലം
2016 ജൂണ്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.ഫില്‍ ഹിന്ദി പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. എം.കോം പുനര്‍മൂല്യനിര്‍ണയ ഫലം തൃശൂര്‍ സെന്റ് തോമസ് കോളജ്, തൃശൂര്‍ ശ്രീ കേരളവര്‍മ കോളജ്, മലപ്പുറം ഗവണ്‍മെന്റ് കോളജ് എന്നീ കേന്ദ്രങ്ങളിലെ വിദൂരവിദ്യാഭ്യാസം എം.കോം മൂന്ന്, നാല് സെമസ്റ്റര്‍ ഏപ്രില്‍ 2016 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് കൈയേറ്റങ്ങളെ വര്‍ഗീയ പ്രചാരണായുധമാക്കി സംഘ്പരിവാര്‍

Kerala
  •  a month ago
No Image

ഹയർ സെക്കൻഡറി കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് തസ്തിക: പി.ജി ഡിപ്ലോമ യോഗ്യതയാക്കാൻ നീക്കം

Kerala
  •  a month ago
No Image

ഇസ്രാഈലിലേക്ക് 90-ലധികം റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുല്ല; നിരവധി പേർക്ക് പരുക്ക്

International
  •  a month ago
No Image

ഇരിക്കൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

Kuwait
  •  a month ago
No Image

കറന്റ് അഫയേഴ്സ്-11-11-2024

PSC/UPSC
  •  a month ago
No Image

ഒമാൻ ദേശീയ ദിനം: പൊതു അവധി പ്രഖ്യാപിച്ചു

oman
  •  a month ago
No Image

അഞ്ചാമത് ദുബൈ റൈഡിൽ മുപ്പത്തേഴായിരത്തിലധികം സൈക്ലിസ്റ്റുകളുടെ പങ്കാളിത്തം

uae
  •  a month ago
No Image

'നടിമാരുമായി ലൈംഗികബന്ധത്തിന് അവസരം'; ഗള്‍ഫ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഐഎഎസ് പോരില്‍ എന്‍ പ്രശാന്തിനും 'മല്ലുഹിന്ദു' ഗ്രൂപ്പില്‍ കെ ഗോപാലകൃഷ്ണനും സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

"ഒരുമയോടെ ഒരോണം"

oman
  •  a month ago