HOME
DETAILS

പളനിസാമി നാളെ വിശ്വാസവോട്ട് തേടും

  
backup
February 16 2017 | 19:02 PM

%e0%b4%aa%e0%b4%b3%e0%b4%a8%e0%b4%bf%e0%b4%b8%e0%b4%be%e0%b4%ae%e0%b4%bf-%e0%b4%a8%e0%b4%be%e0%b4%b3%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%b5%e0%b5%8b%e0%b4%9f

ചെന്നൈ: എടപ്പാടി പളനിസാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കെത്തിച്ച എം.എല്‍.എമാരെ വൈകീട്ട് ഏഴോടെ വീണ്ടും റിസോര്‍ട്ടില്‍ എത്തിച്ചു. സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞ ഉടനെ എല്ലാവരേയും കൊണ്ടുവന്ന ബസില്‍തന്നെയാണ് റിസോര്‍ട്ടില്‍ തിരികെയെത്തിച്ചത്.
ശനിയാഴ്ച നിയമസഭാ സമ്മേളനം ചേരുന്നുണ്ട്. അന്ന് തന്നെ പളനിസാമി സര്‍ക്കാര്‍ സഭയില്‍ വിശ്വാസവോട്ട് തേടും. പനീര്‍ശെല്‍വം ക്യാംപിലേക്ക് എം.എല്‍.എമാര്‍ കൂടുമാറാതിരിക്കാനുള്ള മുന്‍കരുതലായാണ് ഇവരെ വീണ്ടും റിസോര്‍ട്ടില്‍ എത്തിച്ചത്.
വിശ്വാസവോട്ട് തേടുന്ന ശനിയാഴ്ച ഇവരെ റിസോര്‍ട്ടില്‍ നിന്ന് നേരെ നിയമസഭയിലെത്തിക്കാനാണ് തീരുമാനം. 120 എം.എല്‍.എമാരാണ് ഇപ്പോള്‍ റിസോര്‍ട്ടില്‍ കഴിയുന്നത്.
ശനിയാഴ്ചത്തെ ബലപരീക്ഷണമാണ് തമിഴ്‌നാട് രാഷ്ട്രീയം ഉറ്റുനോക്കുന്നത്. ആരെല്ലാം വോട്ടെടുപ്പിനെ അനുകൂലിക്കും ആരെല്ലാം എതിര്‍ക്കും എന്നതാണ് എല്ലാവരുടേയും ഉള്ളില്‍ ഉയരുന്ന ചോദ്യം.

പനീര്‍ശെല്‍വം
ജയസ്മാരകത്തില്‍
നിരാഹാരമനുഷ്ഠിച്ചു

ചെന്നൈ: ശശികലയുടെ വിശ്വസ്തനായ എടപ്പാടി കെ. പളനിസാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മുന്‍മുഖ്യമന്ത്രിയും ജയലളിതയുടെ അടുപ്പക്കാരനുമായ ഒ. പനീര്‍ശെല്‍വം പുതിയ നീക്കം ആരംഭിച്ചു. ഇന്നലെ ഏതാണ്ട് 7.50ഓടെ മറീന ബീച്ചിലെ ജയസ്മാരകത്തിലെത്തിയ പനീര്‍ശെല്‍വം അവിടെ നിരാഹാരമനുഷ്ഠിച്ചു. അതിനിടയില്‍ പുതിയ മുഖ്യമന്ത്രി ഇന്ന് ബംഗളൂരുവിലേക്ക് തിരിക്കും. ശശികലയെ ജയിലില്‍ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങിക്കാനാണ് യാത്രയെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി.

മുഖ്യമന്ത്രിയും
മന്ത്രിസഭാംഗങ്ങളും

എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തില്‍ 31 അംഗ മന്ത്രിസഭ അധികാരമേറ്റു. ആഭ്യന്തരം, ധനകാര്യം എന്നിവയ്ക്ക് പുറമേ പൊതുമരാമത്ത്-തുറമുഖം എന്നിവയാണ് പളനിസാമിയുടെ മറ്റ് വകുപ്പുകള്‍.
നേരത്തെ ജയലളിത സര്‍ക്കാരില്‍ ഇതേ വകുപ്പുകള്‍ തന്നെയാണ് പളനിസാമി കൈകാര്യം ചെയ്തത്.

മറ്റ് മന്ത്രിമാരും വകുപ്പുകളും
സി. ശ്രീനിവാസന്‍-
വനം വകുപ്പ്
കെ.എ സെങ്കോട്ടയ്യന്‍-
വിദ്യാഭ്യാസം
കെ. രാജു-
സഹകരണം
പി. തങ്കമണി-
വൈദ്യുതി വകുപ്പ്
എസ്.പി വേലുമണി-
തദേശസ്വയംഭരണം
ഡി. ജയകുമാര്‍-
ഫിഷറീസ്
സി.വി ഷണ്‍മുഖന്‍-
നിയമം
കെ.പി അന്‍പഴകന്‍-
ഉന്നത വിദ്യാഭ്യാസം
വി. സരോജ-
സാമൂഹിക ക്ഷേമം
എം.സി സമ്പത്ത്-
വ്യവസായം
കെ.സി കറുപ്പണ്ണന്‍-
പരിസ്ഥിതി
ആര്‍. കാമരാജ്-
ഭക്ഷ്യവകുപ്പ്
ഒ.എസ് മണിയന്‍-
കൈത്തറി
കെ. രാധാകൃഷ്ണന്‍-
പാര്‍പ്പിട വകുപ്പ്
സി. വിജയ ഭാസ്‌കര്‍-
ആരോഗ്യം,
കുടുംബക്ഷേമം
ആര്‍. ദൊരൈ കണ്ണ്-
കൃഷി വകുപ്പ്
കടമ്പൂര്‍ രാജു-
വിവരാവകാശം
ആര്‍.ബി ഉദയകുമാര്‍-
റവന്യൂ
എന്‍. നടരാജന്‍-
ടൂറിസം
കെ.സി വീരമണി-
വാണിജ്യ നികുതി
കെ.ടി രാജേന്ദ്ര ബാലാജി-
ക്ഷീരവകുപ്പ്
പി. ബെഞ്ചമിന്‍-
ഗ്രാമീണ വ്യവസായം
നിലോഫര്‍ കാഫീല്‍-
തൊഴില്‍ വകുപ്പ്
എം.ആര്‍ വിജയഭാസ്‌കര്‍-
ഗതാഗതം
എം. മണികണ്ഠന്‍-
ഐ.ടി
വി.എം രാജലക്ഷമി-
ആദിവാസി വികസന
വകുപ്പ്
ജി. ഭാസ്‌കരന്‍-
ഖാദി, ഗ്രാമീണ
വ്യവസായ ബോര്‍ഡ്
എസ്. രാമചന്ദ്രന്‍-
മാനുഷിക വിഭവ വകുപ്പ്
എസ്. വളര്‍മതി-
പിന്നോക്ക-
ന്യൂനപക്ഷക്ഷേമം
പി. ബാലകൃഷ്ണ റെഡ്ഡി-
മൃഗസംരക്ഷണ വകുപ്പ്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 hours ago