ഖത്തറില്‍ വിദ്യാര്‍ഥികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് 19 മുതല്‍
ദോഹ: രാജ്യത്തെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായുള്ള പ്രതിരോധകുത്തിവെയ്പ്പ് ഈ മാസം 19 മുതല്‍ മാര്‍ച്ച് 16വരെ നടക്കും. വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസമന്ത്രാലയം, പ്രൈമറി ഹെല്‍ത്ത്കെയര്‍ കോര്പ്പറേഷന്(പി.എച്ച്.സി.സി) എന്നിവയുടെ സഹകരണത്തോടെ പൊതുജനാരോഗ്യമന്ത്രാലയമാണ് പ്രതിരോധകുത്തിവെയ്പ്പ് ക്യാമ്പയിന് നടത്തുന്നത്.
ടെറ്റനസ്, വില്ലന്‍ചുമ, ഡിഫ്തീരിയ എന്നിവയെ പ്രതിരോധിക്കുന്നതിനായി തുടര്‍ച്ചയായ ഏഴാംവര്‍ഷമാണ് വാര്‍ഷിക ക്യാമ്പയിന് നടത്തുന്നത്. കുട്ടികള്‍ പ്രതിരോധകുത്തിവെയ്പ്പെടുക്കുന്നുണ്ടെന്ന് രക്ഷിതാക്കള്‍ ഉറപ്പുവരുത്തണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.
കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ പ്രതിരോധകുത്തിവെയ്പ്പിനുള്ള പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ക്യാമ്പയിന്റെ മുന്നോടിയായി ആരോഗ്യമന്ത്രാലയം ഇന്ന് പ്രത്യേക ശില്‍പ്പശാല നടത്തുന്നുണ്ട്.
പൊതുജനാരോഗ്യമന്ത്രാലയം, പിഎച്ച്സിസി, അര്‍ധസര്‍ക്കാര്‍ മെഡിക്കല്‍ കേന്ദ്രങ്ങള്‍, സ്വകാര്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ഇരുന്നൂറ് മെഡിക്കല്‍ പ്രോഫഷണലുകള്‍ പങ്കെടുക്കും. സര്‍ക്കാര്‍, പബ്ലിക് സ്കൂളുകളിലെ നഴ്സുമാരും പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."