HOME
DETAILS
MAL
മന്ത്രി ജലീലിനെതിരേ സാമൂഹ്യമാധ്യമത്തിലൂടെ അപവാദം: ഒരാള്‍ പിടിയില്‍
backup
February 11 2018 | 03:02 AM
നെടുമ്പാശ്ശേരി: മന്ത്രി കെ.ടി ജലീലിനെതിരേ സാമൂഹ്യമാധ്യമത്തിലൂടെ അപവാദ പ്രചരണം നടത്തിയ കേസില്‍ മലപ്പുറം സ്വദേശിയായ യുവാവ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായി.
കുറ്റിപ്പുറം നടുവട്ടം പറമ്പാടന്‍ വീട്ടില്‍ സമീര്‍ബാബു (35)വാണ് പിടിയിലായത്. ഈ കേസിന്റെ അന്വേഷണ ചുമതലയുണ്ടായിരുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. വിദേശത്തായിരുന്ന പ്രതിക്കെതിരേ അന്വേഷണ സംഘം ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഒരു വര്‍ഷം മുന്‍പ് ഫേസ്ബുക്കിലൂടെ വ്യാജ പേരിലാണ് പ്രതി മന്ത്രിയെ അപമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."