വാക്സിനേഷന് എടുത്ത രണ്ട് കുട്ടികള്‍ മരിച്ചു
മാണ്ഡ്യ: പെന്റാവാലന്റ് വാക്സിനേഷന് നല്‍കിയതിനു പിന്നാലെ രണ്ട് നവജാത ശിശുക്കള്‍ മരിച്ചു. മാണ്ഡ്യ ജില്ലയിലെ ചിന്ദഗിരിദോഡി താലൂക്കിലാണ് സംഭവം. വാക്സിനേഷന്റെ പിഴവാണ് കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. രണ്ട് മാസത്തില്‍താഴെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. കഴിഞ്ഞ ദിവസം മരിച്ചകുട്ടികളുടെ ഗ്രാമത്തിലെത്തിയ ആരോഗ്യപ്രവര്‍ത്തകരാണ് വാക്സിനേഷന് നല്‍കിയത്. ഇവിടെ ഒന്‍പത് കുട്ടികള്‍ക്ക് വാക്സിനേഷന് നല്‍കിയിരുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. രണ്ട് കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ മറ്റ് ഏഴുകുട്ടികളെ മാണ്ഡ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ വാക്സിനേഷന് ആണോ മരണകാരണമെന്ന് പരിശോധിക്കുകയാണെന്ന് ജില്ലാ ഹെല്‍ത്ത് ഓഫിസര്‍ ഡോ. കെ മോഹന്‍ പറഞ്ഞു. ഡിഫ്തീരിയ, വില്ലന്‍ചുമ, ടെറ്റനസ്, ഹെപ്പറ്റൈറ്റിസ്-ബി, ഇന്‍ഫ്ളുവന്‍സാ ബി എന്നീ അഞ്ച് അസുഖങ്ങളെ പ്രതിരോധിക്കുന്നതിനാണ് പെന്റാവാലന്റ് വാക്സിന് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."