13,000 ജീവനക്കാരെ റെയില്‍വേ പുറത്താക്കുന്നു
ന്യൂഡല്‍ഹി: അനധികൃതമായി അവധിയില്‍ പോയ ഉദ്യോഗസ്ഥര്ക്കെതിരേ നടപടിക്കൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. ദീര്‍ഘകാലം അവധിയില്‍ പോയ 13,000 ത്തോളം ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് നടപടിക്ക് നീക്കം. അംഗീകാരമില്ലാതെ നീണ്ട അവധിയെടുത്ത 13,000 ജീവനക്കാര്‍ ജോലിയില്‍ നിന്ന് മാറി നില്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇവരെ സര്‍വിസില്‍ നിന്നു പിരിച്ചുവിടാന്‍ തീരുമാനിച്ചതായും റെയില്‍വേ പ്രസ്താവനയില്‍ അറിയിച്ചു. ഈ ജീവനക്കാരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഓഫിസര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയതായും റെയില്‍വേ അറിയിച്ചു.
അവധിയെടുത്ത് മാറിനില്‍ക്കുന്ന ഉദ്യോഗസ്ഥരുടെ പട്ടിക നല്കാന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ആവശ്യപ്പെട്ടിരുന്നു. 13 ലക്ഷത്തോളം ജീവനക്കാരുള്ള റെയില്‍വേയുടെ ഒരു ശതമാനത്തോളം വരുന്ന ജീവനക്കാരാണ് ഇപ്പോള്‍ ജോലിയില്‍ നിന്ന് അകാരണമായി മാറി നില്‍ക്കുന്നുവെന്ന് കണ്ടെത്തി പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."