ദ്രവിച്ചു വീഴാറായ കുടിലില്‍ ദുരിതജീവിതം നയിച്ച് വയോധിക
വാടാനപ്പള്ളി: പട്ടയമായി ലഭിച്ച ഭൂമിയില്‍ സുരക്ഷിതമായി ഒരു കുടില്‍ പോലുമില്ലാതെ വയോധിക. വാടാനപ്പള്ളിയിലാണ് ദ്രവിച്ചു തകര്‍ന്ന ഓലകുടിലിനുള്ളില്‍ അറുപത്തഞ്ചുകാരിയുടെ ദുരിത ജീവിതം. വാടാനപ്പള്ളി തൃശൂര്‍ റോഡില്‍ ആല്‍്മാവ് ജംഗ്ഷന് വടക്ക് ഇത്തിക്കാട്ട് ദേവകി കുഞ്ഞയ്യപ്പനാണ് തകര്‍്ന്ന കുടിലില്‍ ദുരിതത്തില്‍ കഴിയുന്നത്.
അവിവാഹിതയായ ഈവൃദ്ധ തന്റെ മാതാപിതാക്കളുടെ മരണത്തോടെ രണ്ട് പതിറ്റാണ്ടുകളായി ഇവിടെ ഒറ്റക്കാണ് താമസം. ആകെയുള്ളത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പട്ടയമായി ലഭിച്ച ആറുസെന്റ് ഭൂമി. വാടാനപ്പള്ളി തൃശൂര്‍ റോഡില്‍ നിന്ന് അരകിലോമീറ്റര്‍ വടക്ക് വിജനമായ പറമ്പുകള്‍ കടന്നുവേണം ദേവകിയുടെ വീട്ടിലെത്താന്‍. ഇരുപത് വര്‍്ഷമായി തീര്‍്ത്തും ദുരിതത്തിലാണ് വൃദ്ധയുടെ ജീവിതം. വര്‍ഷങ്ങള്‍ക്കിപ്പുറം ഓലക്കുടിലിന്റെ ഭൂരിഭാഗവും ദ്രവിച്ച് തകര്‍ന്ന നിലയിലായി.
മണ്‍തറയില്‍ ഇരിക്കാനായി പഴയ രണ്ട് പ്ലാസ്റ്റിക് കസേരകളും, വെള്ളം നിറക്കാനായി ഏതാനും പ്ലാസ്റ്റിക് കുടങ്ങളും മാത്രമാണ് സ്വന്തമായുള്ള വീടുപകരണങ്ങള്‍. മേല്‍ക്കൂര പൊളിഞ്ഞതിനാല്‍ പ്രദേശവാസികളില്‍ ചിലര്‍ ചേര്‍ന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് പൊതിഞ്ഞു നല്‍കുകയായിരുന്നു.
കുടിലിന്റെ മുഴുവന്‍ ഭാഗങ്ങളും ദ്രവിച്ച് പൊളിഞ്ഞ നിലയിലാണ്. കിണര്‍ ഇല്ലാത്തതിനാല്‍ വെള്ളത്തിനായി ദൂരെയുള്ള പൊതുടാപ്പുകളെ ആശ്രയിച്ചാണ് ദേവകി കഴിഞ്ഞിരുന്നത്. മുന്‍പ് മണ്ണ് കൊണ്ട് നിര്‍മ്മിച്ച വീട് വര്‍്ഷങ്ങള്‍ക്ക് മുന്‍പ് മഴയില്‍ തകര്ന്നു വീണതോടെയാണ് കുടില്‍ കെട്ടിയത്. വീടിന് പുറകില്‍ ശുചിമുറിക്ക് മറപോലുമില്ല. വൃദ്ധയെ അറിയുന്നവരില്‍ ചിലരെല്ലാം ഇടയ്ക്കു ഇവര്‍ക്ക് ചെറിയ സഹായങ്ങളെല്ലാം നല്‍കുമായിരുന്നു.
ഇത്തരത്തില്‍ കുടിലിലെ പെട്ടിയില്‍ സൂക്ഷിച്ചുവെച്ച ഇരുന്നൂറോളം രൂപയും, വീട്ടിലെ വെട്ടുകത്തിയുമെല്ലാം ചില നാടോടികള്‍ പകല്‍ സമയത്ത് വീട്ടില്‍ നിന്ന് അപഹരിച്ചു. കുടിലിന്റെ അവസ്ഥ പരിതാപകരമായതോടെ ദേവകി എങ്ങണ്ടിയൂരിലുള്ള സഹോദരിയുടെ വീട്ടിലേക്ക് താല്ക്കാലികമായി താമസം മാറിയിരിക്കുകയാണ്.
പകല്‍ സമയം വാടാനപ്പളിയിലെ വീട്ടില്‍ കഴിയുന്ന ഇവര്‍ രാത്രിയിലാണ് സഹോദരിയുടെ വീട്ടിലെത്തുക. സി.പി.ഐ വാടാനപ്പള്ളി ലോക്കല്‍ സെക്രട്ടറി അഷ്‌റഫ് വലിയകത്തും, വാടാനപ്പള്ളി പത്താം വാര്‍ഡ് അംഗം ഗീതാ ആനന്ദനുമാണ് ദേവകിയമ്മയുടെ ദുരിത ജീവിതം പുറത്തെത്തിച്ചത്.
തുടര്‍ന്ന് ഇരുവരുടെയും നേതൃത്വത്തില്‍ പരിചയമുള്ളവരെ കണ്ട് സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. അടിയന്തിരമായി ഇവര്‍ക്ക് താല്ക്കാലികമായൊരു കുടില്‍ നിര്‍്മ്മിച്ചുകൊടുക്കുകയാണ് സി.പി.ഐയുടെ ലക്ഷ്യം. അരലക്ഷത്തോളമാണ് ഇതിന് മാത്രം ചിലവ് പ്രതീക്ഷിക്കുന്നത്.
കുടില്‍ നിര്‍മാണം കഴിഞ്ഞാല്‍ അടുത്തദിവസം തന്നെ വീടിന്റെ് വൈദ്യുതീകരണവും നടത്തുമെന്നും തുടര്‍ന്ന് പട്ടയത്തിന്റെയും മറ്റ് കൈവശാവകാശ രേഖകളും ശരിയാക്കി നിരാലംബയായ ദേവകിക്ക് ആശ്രയ പദ്ധതി പ്രകാരം പുതിയ വീട് വെച്ച് നല്‍കണമെന്നതുമാണ് പൊതുപ്രവര്‍ത്തകരുടെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."