HOME
DETAILS
MAL
ഇന്ത്യക്ക് ജയം
backup
February 11 2018 | 04:02 AM
ന്യൂഡല്‍ഹി: ഫെഡ് കപ്പ് ടെന്നീസ് ഏഷ്യ, ഓഷ്യാനിയ ഗ്രൂപ്പ് ഒന്ന് പോരാട്ടത്തില്‍ ഇന്ത്യക്ക് വീണ്ടും ജയം. റെലഗേഷന്‍ പ്ലേയോഫ് പോരാട്ടത്തില്‍ ഇന്ത്യ ചൈനീസ് തായ്‌പേയിയെ 2-0ത്തിന് കീഴടക്കി. വനിതാ സിംഗിള്‍സ് പോരാട്ടത്തില്‍ അങ്കിത റെ്‌യനയും കാര്‍മന്‍ കൗര്‍ തന്ദിയും വിജയം സ്വന്തമാക്കി. അങ്കിത ചെയ് യു സുവിനെ 6-4, 5-7, 6-1 എന്ന സ്‌കോറിന് പരാജയപ്പെടുത്തി. ടൂര്‍ണമെന്റിലുടനീളം ഇന്ത്യന്‍ മുന്നേറ്റത്തില്‍ നിര്‍ണായകമായി നില്‍ക്കുന്നത് അങ്കിതയുടെ മിന്നും ഫോമാണ്. നാല് തുടര്‍ സിംഗിള്‍സ് വിജയങ്ങളാണ് താരം അക്കൗണ്ടിലാക്കിയത്. ലീ പെയ് ചിയെ പരാജയപ്പെടുത്തിയാണ് കാര്‍മന്‍ വിജയിച്ചത്. സ്‌കോര്‍: 7-6 (4), 6-3.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."