HOME
DETAILS

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

  
Web Desk
November 28 2024 | 12:11 PM

Rahul Gandhi Captures Priyanka Gandhis Historic Moment in Parliament

ന്യൂഡല്‍ഹി: സഹോദരിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷം സ്വന്തം ഫോണില്‍ ഒപ്പിയെടുക്കുന്ന സഹോദരന്‍. ഇന്ന് സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ദൃശ്യങ്ങളില്‍ ഒന്നാണിത്. രാഹുല്‍ ഗാന്ധിയാണ് ആ സഹോദരന്‍. ഇതാദ്യമായി ലോക്‌സഭാംഗമായി പാര്‍ലമെന്റിലേക്ക് പ്രവേശിക്കുന്ന പ്രിയങ്ക ഗാന്ധിയെ അദ്ദേഹം ഫോണില്‍ ഒപ്പിയെടുക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 
രാഹുലും പ്രിയങ്കയും തമ്മിലുള്ള ഇഴയടുപ്പത്തിന്റെ ആഴം പ്രതിഫലിക്കുന്ന നിരവധി ദൃശ്യങ്ങള്‍ നാം കണ്ടതാണ്. അതിലൊന്നായി ഇതും ചേര്‍ത്തു വെക്കുന്നു അവരെ സ്‌നേഹിക്കുന്നവര്‍. 

കോണ്‍ഗ്രസ് എം.പിമാര്‍ക്കൊപ്പമാണ് രാഹുലും പ്രിയങ്കയും ഒന്നിച്ച് പാര്‍ലമെന്റിലേക്ക് പ്രവേശിച്ചത്. ഇതിനിടയില്‍ പ്രിയങ്ക കുറച്ചു നേതാക്കളുമായി സംസാരിച്ചുനിന്നതിനിടെ ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസിനുമൊപ്പം സംസാരിച്ചുകൊണ്ട് രാഹുല്‍ അല്‍പം മുന്നോട്ടുപോയി. സംസാരം കഴിഞ്ഞ് എം.കെ. രാഘവന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സംഘത്തോടൊപ്പം പ്രിയങ്ക പടവുകള്‍ കയറുന്നതിനിടെ 'ഒന്നു നില്‍ക്കൂ' എന്ന് പറഞ്ഞ് രാഹുല്‍ പ്രിയങ്കയെ ഫോട്ടോക്ക് പോസ് ചെയ്യിക്കുകയായിരുന്നു. 'ഇതുകൂടി ഒന്ന് എടുക്കട്ടേ' എന്നുപറഞ്ഞാണ് രാഹുല്‍ ഗാന്ധി, പ്രിയങ്ക പാര്‍ലമെന്റിലെത്തുന്ന അഭിമാനമുഹൂര്‍ത്തം തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്.


ഫോട്ടോ എടുക്കുന്നതിനിടെയുള്ള രാഹുലിന്റെ തമാശകള്‍ക്ക് ഹൈബി ഉള്‍പ്പെടെ പൊട്ടിച്ചിരിക്കുന്നതും കാണാം. ദൃശ്യങ്ങളിലില്ലാത്ത കെ.സി. വേണുഗോപാലിനെ എം.കെ. രാഘവനും കൊടിക്കുന്നില്‍ സുരേഷും ഫോട്ടോയിലേക്ക് ക്ഷണിക്കുന്നുണ്ടെങ്കിലും അുദ്ദേഹം എത്തിയില്ല.

വയനാട് ലോക്‌സഭ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ നാലുലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ച പ്രിയങ്ക ഗാന്ധി വ്യാഴാഴ്ച രാവിലെയാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. ഭരണഘടന കൈയിലേന്തിയാണ് സത്യവാചകം ചൊല്ലിയത്. സോണിയ ഗാന്ധിക്കും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കുമൊപ്പം കസവു സാരിയണിഞ്ഞാണ് പ്രിയങ്ക എത്തിയത്. ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും മക്കളും സുഹൃത്തുക്കളും സത്യപ്രതിജ്ഞ കാണാന്‍ പാര്‍ലമെന്റിലെത്തിയിരുന്നു.

A heartwarming moment as Rahul Gandhi records his sister Priyanka Gandhi’s first entry into Parliament as a Lok Sabha MP. The video has gone viral, showcasing a touching sibling bond amid a historic milestone.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ വാരാന്ത്യത്തിൽ സഊദിയിൽ കനത്ത മഴയും, ഇടിമിന്നലും; വെള്ളപ്പൊക്കം, ആലിപ്പഴ വർഷം, ശക്തമായ കാറ്റ് എന്നിവക്കും സാ​ധ്യത

latest
  •  2 days ago
No Image

' അത് വെറുമൊരു റീട്വീറ്റ് മാത്രമായിരുന്നില്ല, നിങ്ങളതില്‍ എരിവും പുളിയും ചേര്‍ത്തു' കങ്കണ റാവത്തിനെതിരായ മാനനഷ്ട കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച് സുപ്രിം കോടതി

National
  •  2 days ago
No Image

അശ്രദ്ധമായി വാഹനമോടിച്ചു; ഡ്രൈവർക്ക് 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും ചുമത്തി ദുബൈ പൊലിസ്

uae
  •  2 days ago
No Image

കുതിപ്പ് തുടർന്ന് പൊന്ന്; 24 കാരറ്റിന് 440.5 ദിർഹം, 22 കാരറ്റിന് 408 ദിർഹം

uae
  •  2 days ago
No Image

യുഎസില്‍ ഭാര്യയും മകനും നോക്കിനില്‍ക്കേ ഇന്ത്യക്കാരന്റെ തലയറുത്ത് മാലിന്യക്കൂമ്പാരത്തില്‍ തള്ളി; സംഭവം വാഷിങ് മെഷീനെ ചൊല്ലി

National
  •  2 days ago
No Image

ഫ്ലൈ ബെറ്റർ വാക്കിൽ മാത്രമല്ല; തുടർച്ചയായ ആറം തവണയും APEX വേൾഡ് ക്ലാസ് പുരസ്കാരം സ്വന്തമാക്കി എമിറേറ്റ്സ് എയർലൈൻസ്

uae
  •  2 days ago
No Image

അച്ഛനും മക്കളും ടിവി കണ്ടു കൊണ്ടിരിക്കെ പെട്ടെന്ന് കുട്ടികള്‍ക്ക് ഛര്‍ദ്ദി; അവശരായി കുട്ടികള്‍ മരിച്ചു, കടിച്ചത് ഉഗ്രവിഷമുള്ള പാമ്പ്

National
  •  2 days ago
No Image

'ഖത്തറിനെതിരായ ആക്രമണം ലക്ഷ്യം കണ്ടില്ല' പരാജയം സമ്മതിച്ച് ഇസ്‌റാഈല്‍ സുരക്ഷാ വിഭാഗം

International
  •  2 days ago
No Image

ഖാരിഫ് സീസണിൽ സന്ദർശകരുടെ പ്രിയപ്പെട്ട ഇടമായി ദോഫാർ; എത്തിയത് പത്ത് ലക്ഷത്തിലധികം സഞ്ചാരികൾ

oman
  •  2 days ago
No Image

'ഇനി ഫലസ്തീന്‍ രാജ്യമില്ല, ഇവിടം ഞങ്ങളുടേത്; ഇവിടുത്തെ ജനസംഖ്യ ഇരട്ടിയാക്കും' ലോകരാജ്യങ്ങളുടെ എതിര്‍പ്പുകള്‍ക്ക് പുല്ലുവില കല്‍പിച്ച് നെതന്യാഹു

International
  •  2 days ago