HOME
DETAILS

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

  
Web Desk
November 28, 2024 | 11:08 AM

Kapil Sibal Criticizes Hindu Senas Claim Over Ajmer Dargah

ന്യൂഡല്‍ഹി: അജ്മീര്‍ ദര്‍ഗക്കുമേല്‍ അവകാശമുന്നയിച്ച് ഹിന്ദു സേന രംഗത്തെത്തിയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി  രാജ്യസഭാ എം.പി കപില്‍ സിബല്‍.

രാജ്യത്ത് നടക്കുന്ന ഇത്തരം സംഭവങ്ങള്‍ ആശങ്കാജനകമാണെന്ന് കപില്‍ പ്രതികരിച്ചു. നമ്മുടെ രാജ്യത്തെ ഇതെങ്ങോട്ടാണ് കൊണ്ടു പോകുന്നതെന്നും അദ്ദേഹം ചോദിച്ചു. എക്‌സ്‌പോസ്റ്റിലൂടെയാണ് കപിലിന്റെ പ്രതികരണം. 

'ആശങ്കാജനകമാണ്. അജ്മീര്‍ ദര്‍ഗയില്‍ ശിവക്ഷേത്രം എന്നതാണ് ഏറ്റവും പുതിയ അവകാശ വാദം. എവിടേക്കാണ് നാം ഈ രാജ്യത്തെ കൊണ്ടുപോകുന്നത്. എന്തു കൊണ്ടാണ്. അതും കേവലം രാഷ്ട്രീയലാഭത്തിന് വേണ്ടി' അദ്ദേഹം എക്‌സില്‍ കുറിച്ചു. 

അജ്മീറിലെ പ്രശസ്തമായ ഖ്വാജ മുഈനുദ്ദീന്‍ ചിശ്തിയുടെ ദര്‍ഗ ശിവക്ഷേത്രമാണെന്നാണ് ഹിന്ദു ശിവസേനയുടെ അവകാശവാദം. ദര്‍ഗ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ശിവക്ഷേത്രം ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു സേന ദേശീയ അധ്യക്ഷന്‍ വിഷ്ണു ഗുപ്തയാണ് ഹരജി നല്‍കിയത്.  ഇതുമായി ബന്ധപ്പെട്ട് നല്‍കിയ ഹരജി കോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തു.

 ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ) ഇവിടെ സര്‍വേ നടത്തണമെന്നും അവിടെ ആരാധന നടത്താന്‍ ഹിന്ദുക്കളെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി. ദര്‍ഗ കമ്മിറ്റി, ന്യൂനപക്ഷകാര്യ വകുപ്പ്, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ എന്നീ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

ഹരജി ഫയലില്‍ സ്വീകരിച്ച കോടതി ദര്‍ഗ കമ്മിറ്റിക്കും എ.എസ്.ഐക്കും നോട്ടിസ് അയച്ചിട്ടുണ്ട്. വിഷയത്തില്‍ ഡിസംബര്‍ 20ന് വീണ്ടും വാദം കേള്‍ക്കും. ദര്‍ഗയെ സങ്കട് മോചന്‍ മഹാദേവ ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നും ആരാധന നടത്താന്‍ അനുവദിക്കണമെന്നും ഹരജിയില്‍ പറയുന്നു. ഉത്തര്‍പ്രദേശ് സംഭലില്‍ ശാഹി ജമാ മസ്ജിദില്‍ കോടതി ഉത്തരവിനു പിന്നാലെ സര്‍വേ നടത്താനെത്തിയത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

Rajya Sabha MP Kapil Sibal condemns Hindu Sena's claim over Ajmer Dargah, calling such incidents concerning. He questions the direction in which the country is heading, expressing his views via an Ex post.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഓര്‍മകളില്‍ നിറയുന്നത് ഏത് സാഹചര്യത്തിലും പുഞ്ചിരി തൂകുന്ന മുഖം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് കുഞ്ഞാലിക്കുട്ടി

Kerala
  •  3 days ago
No Image

'കേരളത്തിന്റെ മതസൗഹാർദ പാരമ്പര്യത്തിന് തീരാ നഷ്ടം'; ആലിക്കുട്ടി മുസ്‌ലിയാരുടെ മരണത്തിൽ അനുശോചിച്ച് പിണറായി വിജയൻ 

Kerala
  •  3 days ago
No Image

ഫുജൈറയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ കാർ ഇടിച്ചുകയറി യുവതിയും കൈക്കുഞ്ഞും മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

uae
  •  3 days ago
No Image

കാൻസർ, വൃക്ക, ക്ഷയ രോ​ഗികൾക്കുള്ള സഹായധനം 2000 രൂപയാക്കി ഉയർത്തി

Kerala
  •  3 days ago
No Image

അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍; നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശനത്തിന് മറുപടി

latest
  •  3 days ago
No Image

'ആയിരക്കണക്കിന് ശിഷ്യരെ വാർത്തെടുത്ത അധ്യാപകൻ'- ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

National
  •  3 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി കൂടുതൽ എളുപ്പം; മുതിർന്ന പൗരന്മാർക്കും നവജാത ശിശുക്കളുടെ മാതാപിതാക്കൾക്കും വാക്ക്-ഇൻ സൗകര്യം

uae
  •  3 days ago
No Image

നിതിന്‍ രാജിന്റെ മരണം; ഡോ റാമിന്റെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തി

Kerala
  •  3 days ago
No Image

'ഈ റെയിൽവേ നിങ്ങൾക്കായി നിർമ്മിച്ചതാണ്'; ശ്രദ്ധനേടി ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇമാറാത്തി ക്യാപ്റ്റൻ ഇബ്രാഹിം അൽ ഹമ്മാദിയുടെ വാക്കുകൾ

uae
  •  3 days ago