HOME
DETAILS

'രാഹുല്‍ ജീ...മുസ്‌ലിം വിഷയങ്ങളിലെ ഇടപെടലുകള്‍ ട്വീറ്റുകളില്‍ ഒതുക്കരുത്, ശക്തമായി ഇടപെടണം' പ്രതിപക്ഷ നേതാവിന് തുറന്ന കത്തുമായി  കോണ്‍ഗ്രസ് പ്രവര്‍ത്തക 

  
Web Desk
November 28 2024 | 10:11 AM

Congress Worker Urges Rahul Gandhi to Take Strong Stand Against Anti-Muslim Actions

ന്യൂഡല്‍ഹി: രാജ്യത്ത് സംഘ്പരിവാര്‍ നടത്തുന്ന മുസ്‌ലിം വിരുദ്ധ നീക്കങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവായ രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ തുറന്ന കത്ത്. രാധിക ബര്‍മന്‍ എന്ന പ്രവര്‍ത്തക എക്‌സില്‍ ആണ് തന്റെ കത്ത് പങ്കി വെച്ചിരിക്കുന്നത്. താങ്കളുമായി ബന്ധപ്പെടാന്‍ മറ്റ് വഴികള്‍ ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ ഒരു മാര്‍ഗം തിരഞ്ഞെടുത്തതെന്ന് വ്യക്തമാക്കിയാണ് അവര്‍ വിഷയത്തിലേക്ക് കടക്കുന്നതും.

ഇത്തരം വിഷയങ്ങളില്‍ നേതൃത്വത്തിന്റെ ഇടപെടല്‍ ഏതാനും ട്വീറ്റുകളില്‍ ഒതുങ്ങുകയാണെന്ന് അവര്‍ തന്റെ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും ഇതിന് സ്ഥിരതയില്ല. എല്ലാ കാര്യത്തിലും പ്രതികരിക്കാനാവില്ലെന്നറിയാം, എങ്കിലും ചില വിഷയങ്ങളില്‍ ശക്തമായ ഇടപെടല്‍ അനിവാര്യമാണെന്നും രാധിക എക്‌സില്‍ പങ്കുവെച്ച കത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ ഓര്‍മിപ്പിക്കുന്നു.

കത്തിന്റെ ഏകദേശ രൂപം:

പ്രിയപ്പെട്ട രാഹുല്‍ ജീ...

എനിക്ക് താങ്കളുമായി ബന്ധപ്പെടാന്‍ മറ്റു വഴികളില്ലാത്തതുകൊണ്ടാണ് ഈ ട്വീറ്റുമായി വരുന്നത്. ഒരു പാര്‍ട്ടി പ്രവര്‍ത്തക, ഒരു ഭരണഘടനാവാദി, ഒരു ഇന്ത്യന്‍ പൗര, ഒരു മനുഷ്യന്‍, ഒരു ഹിന്ദു എന്നിങ്ങനെയൊക്കെയുള്ള നിലകളിലാണ് ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത്. ഈ സന്ദേശം നിങ്ങള്‍ക്ക് മാത്രമുള്ളതല്ല. മറിച്ച് ഇന്‍ഡ്യാ സഖ്യത്തെ പിന്തുണക്കുന്ന മതേതരത്വത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കമുള്ളതാണ്.

ന്യൂനപക്ഷ വിഷയങ്ങളില്‍ ഇടപെടുന്നതില്‍ കോണ്‍ഗ്രസിന് ചില ആശങ്കകളുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പലപ്പോഴും ന്യൂനപക്ഷ വിഷയങ്ങളിലെ ഇടപെടലുകള്‍ ഏതാനും ട്വീറ്റുകളില്‍ ഒതുങ്ങുകയാണ്, ചിലപ്പോള്‍ അതിന് പോലും സ്ഥിരതയില്ല. എല്ലാ വിഷയങ്ങളിലും താങ്കള്‍ പ്രതികരിക്കണമെന്ന് ആഗ്രഹിക്കുന്നത് യുക്തിരഹിതമാണെന്ന് എനിക്കറിയാം. എന്നാല്‍ പ്രതിപക്ഷനേതാവെന്ന നിലയില്‍ ചില സന്ദര്‍ഭങ്ങള്‍ താങ്കളുടെ നിര്‍ണായക ഇടപെടല്‍ ആവശ്യപ്പെടുന്നുണ്ട്.

അടുത്തിടെയുണ്ടായ അഞ്ച് മുസ്‌ലിംകളുടെ മരണത്തിനിടയാക്കിയ സംഭാലിലെ കൂട്ടക്കൊല അത്തരത്തിലുള്ള ഒന്നാണ്. ഇത് കേവലം ഒരു സംഘര്‍ഷമല്ല, ഇതൊരു കൂട്ടക്കൊലയാണ്. ബദല്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഒരു നേതാവെന്ന നിലയില്‍ താങ്കളുടെ ധീരമായ ഇടപെടല്‍ സംഭാല്‍ വിഷയത്തില്‍ ഉണ്ടാവേണ്ടതുണ്ട്.

ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ഞങ്ങള്‍ നിങ്ങളോട് ആവശ്യപ്പെടുന്നു

1 സംഭാല്‍ സന്ദര്‍ശിക്കണം. അവിടുത്തെ ദുഃഖിതരായ മാതാക്കളെ അനുശോചനം അറിയിക്കണം.
2 ഇരകളുടെ കുടുംബങ്ങള്‍ക്ക് നീതി കിട്ടാനും കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാനുള്ള സമ്മര്‍ദത്തെ മറികടക്കാനും ആവശ്യമായ നിയമസഹായം നല്‍കണം.
3 ഇരകള്‍ക്ക് കേന്ദ്രസര്‍ക്കാരില്‍നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടണം.
4 കേസിന്റെ പുരോഗതി പരിശോധിക്കാനും അത് പൊതുസമൂഹത്തെ അറിയിക്കാനും ഹിന്ദുക്കളും മുസ്‌ലിംകളും ഉള്‍പ്പെടുന്ന പത്തംഗ വസ്തുതാന്വേഷണസംഘം രൂപീകരിക്കണം.
5 പ്രദേശത്തെ മുസ്‌ലിംകളെ നേരിട്ട് കണ്ട് അവരുടെ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയും അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഉന്നയിക്കുകയും വേണം.

ഇത് മുസ്‌ലിം സമുദായത്തിന്റെ മാത്രം ആവശ്യമല്ല, എന്നെപ്പോലുള്ള മതേതര ഹിന്ദുക്കളുടെ കൂടി ആവശ്യമാണ്. എല്ലാ സമുദായത്തിന്റെയും പ്രശ്‌നങ്ങള്‍ ആശങ്കകളില്ലാതെയും ധീരതയോടെയും ഏറ്റെടുക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ ഇന്‍ഡ്യാ സഖ്യത്തിന് വോട്ട് ചെയ്തത്. ട്രോളുകള്‍, കുറ്റബോധം, നിശബ്ദത എന്നിവയെ ഭയപ്പെടാതെ പാര്‍ട്ടിക്കുള്ളിലെ വിയോജിപ്പുകള്‍ പോലും പ്രകടിപ്പിക്കാന്‍ കഴിയുന്ന സുരക്ഷിത ഇടമായിരിക്കണം ഇത്.

ഒരു ഗാന്ധിയന്‍ എന്ന നിലയില്‍, നിങ്ങള്‍ ഹിന്ദുത്വയുടെ വിഭജന രാഷ്ട്രീയത്തിന്റെ എതിര്‍ദിശയെയാണ് നിങ്ങള്‍ പ്രതിനിധീകരിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയെ രാഷ്ട്രീയ കൃത്യതയോടെ മാത്രമല്ല, സ്‌നേഹത്തോടെയും സഹാനുഭൂതിയോടെയുമായിരിക്കണം നയിക്കേണ്ടത്. നയതന്ത്രം ആര്‍ക്കും ചെയ്യാവുന്നതാണ്, എന്നാല്‍ യഥാര്‍ഥ നേതൃത്വത്തിന് വൈകാരിക ധൈര്യം ആവശ്യമാണ്. ഇത് അതിജീവനത്തിനായുള്ള പോരാട്ടമാണ്, അതിന് കേവലമായ തന്ത്രമല്ല, അനുകമ്പയാല്‍ നയിക്കപ്പെടുന്ന ആഖ്യാനം ആവശ്യമാണ്.

ഈ നടപടികള്‍ സ്വീകരിക്കുന്നത് താങ്കളെ താല്‍ക്കാലികമായി ജനപ്രീതിയില്ലാത്തവനാക്കിയേക്കാം. എന്നാല്‍, മതേതരത്വം ഒരേസമയം ധൈര്യവും റിസ്‌ക്കും ആവശ്യപ്പെടുന്നു. മോദി വിരുദ്ധനാകുന്നത് ഒരു നേട്ടമല്ല, നിലവിലെ അവസ്ഥയെ വെല്ലുവിളിക്കുന്ന ധീരവും ക്രിയാത്മകവുമായ നടപടികള്‍ കൈക്കൊള്ളുന്നതാണ് യഥാര്‍ഥ നേതൃത്വത്തെ നിര്‍വചിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ അറസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള തിരിച്ചടിയിലേക്ക് നയിക്കുകയാണെങ്കില്‍, അത് നിങ്ങളുടെ ധാര്‍മിക അധികാരത്തെയും നീതിയോടുള്ള പാര്‍ട്ടിയുടെ പ്രതിബദ്ധതയെയും ഇരട്ടിയാക്കും.

ഈ സന്ദര്‍ഭത്തില്‍ ഹിന്ദുമതവും ഹിന്ദുത്വയും വേര്‍തിരിക്കാതെ പാര്‍ലമെന്റില്‍ ഈ വിഷയങ്ങള്‍ അഭിസംബോധന ചെയ്യാനും ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു. പലരും വ്യത്യാസം മനസ്സിലാക്കുന്നുണ്ടെങ്കിലും, അത്തരമൊരു ദുരന്തത്തിന് ശേഷം ഈ വ്യത്യാസം ഉപയോഗിക്കുന്നത് നിര്‍വികാരവും തന്ത്രപരവുമല്ല. ഭരണഘടനാ മൂല്യങ്ങളിലും മാനവികതയിലും ശ്രദ്ധ കേന്ദ്രീകരിക്കണം. ന്യൂനപക്ഷത്തിന് പകരം മുസ്‌ലിം എന്ന വാക്ക് ഉപയോഗിച്ച് അത് ചെയ്യുക. ജൈനന്മാരും ഒരു ന്യൂനപക്ഷ സമുദായമാണ്, എന്നാല്‍ അവര്‍ മുസ്‌ലിംകള്‍ നേരിടുന്ന അതേ അടിച്ചമര്‍ത്തല്‍ നേരിടുന്നുണ്ടോ? അതിനാല്‍ പ്രത്യേക എടുത്ത് പറയുന്നത് പ്രധാനമാണ്.

രാഹുല്‍ ജി, ഒരു മതേതര ഹിന്ദു എന്ന നിലയില്‍, ഇന്ന് ഇന്ത്യയില്‍ ഒരു ഹിന്ദുവിന് കഴിയുന്നത്ര സ്വതന്ത്രമായി സംസാരിക്കാന്‍ കഴിയാത്ത മുസ്‌ലിംകള്‍ക്ക് വേണ്ടി ഈ ആശങ്കകള്‍ ഉന്നയിക്കാന്‍ ഞാന്‍ എന്റെ അവകാശം ഉപയോഗിക്കുന്നു. ഒരു ശരാശരി മുസ്‌ലിം പുരുഷനെക്കാള്‍ ശക്തി ഹിന്ദു സ്ത്രീക്ക് ഉണ്ട്. പാര്‍ട്ടിക്കുള്ളില്‍ പലരും ഈ ചിന്തകള്‍ പങ്കിടുന്നുണ്ടെങ്കിലും അവ പ്രകടിപ്പിക്കാനുള്ള വേദിയില്ല. നിങ്ങള്‍ ഈ കൂട്ടായ ശബ്ദം കേട്ട് നിര്‍ണായകമായി പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇത് സംഭലിനോടുള്ള നീതി മാത്രമല്ല. നമ്മുടെ പാര്‍ട്ടി നിലകൊള്ളുന്ന ഇന്ത്യ എന്ന ആശയം വീണ്ടും ഉറപ്പിക്കലാണ്. ഒരു സഹോദരി സഹോദരനോട് നടത്തുന്ന ഹൃദയംഗമമായ അഭ്യര്‍ഥനയായി ഇത് പരിഗണിക്കുക... നിങ്ങളുടെ സമയവും ശ്രദ്ധയും ഇതിനായി ഉപയോഗിച്ചതിന് നന്ദി.

അവര്‍ കുറിക്കുന്നു. 

A Congress worker, Radhika Burman, writes an open letter to Rahul Gandhi, urging decisive action against anti-Muslim initiatives by Sangh Parivar. She highlights the need for consistent and strong leadership on sensitive issues.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാല് കുട്ടികളെ പ്രസവിക്കുന്നവര്‍ക്ക് ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് പരശുറാം കല്യാണ്‍ ബോര്‍ഡ്

National
  •  2 days ago
No Image

പെണ്‍കുട്ടിയെ പ്രസവിച്ചു; ഭാര്യക്ക് ക്രൂരമര്‍ദ്ദനം; പ്രതി പിടിയില്‍

Kerala
  •  2 days ago
No Image

ഡല്‍ഹി തിരഞ്ഞെടുപ്പ്; കെജ്‌രിവാളിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

പൊരുതി നേടി ബ്ലാസ്റ്റേഴ്‌സ്; ഇഞ്ചുറി ടൈമില്‍ ഒഡീഷയെ വീഴ്ത്തി

Football
  •  2 days ago
No Image

തൃശീരില്‍ കാപ്പ കേസ് പ്രതി അയല്‍വാസിയെ അടിച്ച് കൊന്നു; അറസ്റ്റ്

Kerala
  •  2 days ago
No Image

കൊല്ലം ശാസ്താംകോട്ടയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; യുവതിയുടെ ഭര്‍ത്താവ് അറസ്റ്റിൽ

crime
  •  2 days ago
No Image

കോഴിക്കോട് അഴിയൂർ പഞ്ചായത്തിൽ നാളെ ഹർത്താൽ

Kerala
  •  2 days ago
No Image

ബുധനാഴ്ചത്തെ UGC-NET പരീക്ഷ നീട്ടിവച്ചു | UGC-NET January 15 exam

National
  •  2 days ago
No Image

മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു; ഉത്തരവിൽ രാഷ്ട്രപതി ഒപ്പുവച്ചു

National
  •  2 days ago
No Image

ജനുവരി 17 മുതൽ യുഎഇയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം സ്ട്രീറ്റിൽ പുതിയ വേഗപരിധി

uae
  •  2 days ago