HOME
DETAILS

ഹജ്ജ്: നറുക്കെടുപ്പ് അഖിലേന്ത്യാതലത്തില്‍ നടത്തണമെന്ന് കേരളം സുപ്രിംകോടതിയില്‍

  
backup
February 11 2018 | 16:02 PM

hajj-all-india-level-kerala-supreme-cournt

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഹജ്ജ് നയം ചോദ്യംചെയ്ത് സുപ്രിംകോടതി മുമ്പാകെയുള്ള കേസില്‍ കേരളം എതിര്‍ സത്യവാങ്മൂലം നല്‍കി. അപേക്ഷകരുടെ എണ്ണം നോക്കിയാവണം സംസ്ഥാനങ്ങള്‍ക്ക് ക്വാട്ട അനുവദിക്കുന്നതിന് മാനദണ്ഡം ആക്കേണ്ടതെന്നു സത്യവാങ്മൂലത്തില്‍ കേരളം ആവശ്യപ്പെട്ടു. അതല്ലെങ്കില്‍ സംസ്ഥാനതലത്തില്‍ നടത്തിവരുന്ന നറുക്കെടുപ്പ് അഖിലേന്ത്യാതലത്തില്‍ നടത്തണം. നറുക്കെടുപ്പ് അഖിലേന്ത്യാതലത്തില്‍ നടത്തുകയാണെങ്കില്‍ സംസ്ഥാനങ്ങളോടുള്ള വിവേചനം എന്ന ആരോപണം ഒഴിവാക്കാനുമാവുമെന്നും കേരളം അറിയിച്ചു.

അപേക്ഷകരുടെ എണ്ണം പരിഗണിച്ചായിരിക്കണം ക്വാട്ട നിശ്ചയിക്കേണ്ടതെന്നു നേരത്തെ കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സാമ്പത്തികവും സാമൂഹികപരമായും പിന്നാക്കം നില്‍ക്കുന്ന ബിഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള മുസ്‌ലിം തീര്‍ത്ഥാടകരോട് ചെയ്യുന്ന വിവേചനമായിരിക്കും അതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഈയാവശ്യത്തെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തത്. എന്നാല്‍, നറുക്കെടുപ്പ് അഖിലേന്ത്യാതലത്തില്‍ ആക്കിയാല്‍ ഇത്തരത്തിലുള്ള വിവേചനം എന്ന ആരോപണം ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് കേരളാ ഹജ്ജ് കമ്മിറ്റി പുതിയ സത്യവാങ്മൂലത്തില്‍ വാദിച്ചത്.

കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ പേര്‍ തീര്‍ത്ഥാടനത്തിനു പോവുന്ന മലബാര്‍ മേഖലയിലുള്ള കരിപ്പൂര്‍ വിമാനത്താവളത്തെ സ്ഥിരം എംബാര്‍കേഷന്‍ പോയിന്റ് (പുറപ്പെടല്‍ കേന്ദ്രം) ആക്കണമെന്ന മുന്‍ ആവശ്യവും എതിര്‍സത്യവാങ്മൂലത്തില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. നേരത്തെ കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ തകരാറിനെ തുടര്‍ന്ന് താല്‍ക്കാലികമായാണ് നെടുമ്പാശ്ശേരിയെ കേരളത്തില്‍ നിന്നുള്ള ഹജ്ജ് എംബാര്‍കേഷന്‍ പോയിന്റ് ആയി നിശ്ചയിച്ചത്. എന്നാല്‍ നെടുമ്പാശേരിയില്‍ ഹജ്ജിന് പോകുന്നവര്‍ക്കായി പ്രത്യേക സൗകര്യം ഒന്നും ഇല്ല. കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപത്തായി സംസ്ഥാന സര്‍ക്കാര്‍ അഞ്ചര കോടി ചെലവഴിച്ച് തീര്‍ത്ഥാടകര്‍ക്കു മാത്രമായി ഹജ്ജ് ഹൗസ് നിര്‍മിച്ചിട്ടുണ്ടെന്നും കേരളത്തില്‍ നിന്ന് ഹജ്ജിന് പോകുന്നവരില്‍ 83 ശതമാനവും മലബാറില്‍ നിന്ന് ഉള്ളവര്‍ ആണെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മുസ്‌ലിം ജനസംഖ്യ അനുപാതം പരിഗണിച്ചു മാത്രമേ ഹജ്ജ് ക്വാട്ട നിശ്ചയിക്കാനാവൂ എന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാട് നീതിയുക്തമല്ലെന്നു കണക്കുകള്‍ നിരത്തി കേരളം വിശദമാക്കി. അഞ്ചാംതവണക്കാര്‍ക്കുള്ള മുന്‍ഗണന ഒഴിവാക്കണമെന്ന നയത്തില്‍ ഉറച്ചുനില്‍ക്കുക ആണെങ്കില്‍ ഈ വ്യവസ്ഥ അടുത്തവര്‍ഷം മുതലേ നടപ്പാക്കാവൂ എന്നും കേരളം ആവശ്യപ്പെട്ടു. ഓരോ രാജ്യങ്ങള്‍ക്കും സഊദി അറേബ്യ ക്വാട്ട നിശ്ചയിക്കുന്നത് മുസ്‌ലിം ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ആണെന്നും ഈ നയം വിവേചനരഹിതവും നീതിയുക്തവുമാണെന്നും ക്രമക്കേടിന് സാധ്യത കുറവാണെന്നും ചൂണ്ടിക്കാട്ടിയാണ് നേരത്തെ കേരളത്തിന്റെ ആവശ്യത്തെ കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ എതിര്‍ത്തത്. അപേക്ഷയ്ക്ക് അനുസരിച്ച് ക്വാട്ട വേണമെന്ന കേരളത്തിന്റെ ആവശ്യം കച്ചവടതാല്‍പ്പര്യമാണെന്നതടക്കമുള്ള ആരോപണവും കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഉണ്ടായിരുന്നു. ഇതിനു മറുപടിയായാണ് കേരളം കഴിഞ്ഞദിവസം എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചത്.

അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള ഹജ്ജ് നയം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഇതു സംബന്ധിച്ച മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി ചോദ്യംചെയ്ത് കേരളാ ഹജ്ജ് കമ്മിറ്റി നല്‍കിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് മുമ്പാകെയുള്ളത്. തുടര്‍ച്ചയായി നാലുതവണ അപേക്ഷിച്ചിട്ടും അവസരം കിട്ടാത്തവര്‍ക്കും 70 വയസ്സ് കഴിഞ്ഞവര്‍ക്കും നറുക്കെടുപ്പില്ലാതെ ഹജ്ജിന് അവസരം നല്‍കണമെന്ന നയം മാറ്റിയ നടപടിയും ഹരജിയില്‍ ചോദ്യംചെയ്തിരുന്നു. കഴിഞ്ഞമാസം 31നു കേസ് പരിഗണിക്കുന്നതിനിടെ അഞ്ചാംതവണ അപേക്ഷിച്ച 65 വവയസ്സ് കഴിഞ്ഞവര്‍ക്ക് നറുക്കെടുപ്പില്ലാതെ തന്നെ അവസരം നല്‍കുന്നത് പരിഗണിക്കാമെന്ന് സുപ്രിംകോടതി വാക്കാല്‍ പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് ഇത്തവണത്തെ അപേക്ഷകരില്‍ അഞ്ചാംതവണക്കാരായ 65 വയസ് തികഞ്ഞവര്‍ എത്രപേരുണ്ടെന്ന് അറിയിക്കാനും കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി. കേസ് ഈ മാസം 19നു വീണ്ടും പരിഗണിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  9 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  9 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  9 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  9 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  9 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  9 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  9 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  9 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  9 days ago