ദേശീയപാത നാലുവരിയാക്കല്‍: 15ന് വിജ്ഞാപനമിറങ്ങും
കോഴിക്കോട്: ദേശീയപാതാ അതോറിറ്റി അധികൃതര്‍ അനുകൂല നിലപാട് സ്വീകരിച്ചാല്‍ ഈ മാസം 15ന് ആദ്യ വിജ്ഞാപനമിറങ്ങുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍.
ഇതോടെ സ്ഥലമേറ്റെടുക്കല്‍ നടപടി ആരംഭിക്കാനാകും. എന്‍.എച്ച്.എ അധികൃതര്‍ പ്രശ്‌നം സൃഷ്ടിച്ചില്ലെങ്കില്‍ 2020ഡിസംബറോടെ നാല് വരിപ്പാതയിലൂടെ വാഹനമോടുമെന്നും അദ്ദേഹം പറഞ്ഞു.
പരിഷ്‌കൃത നാടിന് യോജിക്കാത്ത രീതിയില്‍ ചിലരുടെ ഭാഗത്തു നിന്ന് എതിര്‍പ്പുണ്ടാകുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. അറിവുള്ളവര്‍ അറിവ് ദുര്‍വിനിയോഗം ചെയ്യുന്ന സാഹചര്യമുണ്ടാകുന്നു. മെട്രോമാന്‍ ഇ. ശ്രീധരനെപ്പോലുള്ളവര്‍ നടത്തുന്ന ചില പ്രസ്താവനകള്‍ ആവശ്യമില്ലാത്ത കാര്യത്തില്‍ സംസാരിക്കുന്നത് പോലെയാണ് അനുഭവപ്പെടുന്നത്. വൈറ്റിലയില്‍ മൂന്ന് വരിയില്‍ രണ്ട് ഫ്‌ളൈ ഓവറുകള്‍ക്കായി 18ഓളം തൂണുകള്‍ ഉയര്‍ന്നതിന് ശേഷം എതിര്‍പ്പുമായി രംഗത്ത് വന്നതുപോലുള്ള സംഭവങ്ങള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിസന്ധിയുണ്ടാക്കുന്നതിന് ഉദാഹരണമാണ്. ഞാറുനടാനോ, കറ്റമെതിക്കാനോ പ്രകൃതിയെന്താണെന്നോ അറിയാത്തവര്‍ പോലും പരിസ്ഥിതിയുടെ കപടവാദികളായി രംഗത്ത് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."