HOME
DETAILS
MAL
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് കേസെടുത്തു
backup
February 17 2017 | 20:02 PM
മീററ്റ്:തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് 44 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു. ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ മാത്രമാണ് ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബി.എസ്.പി നേതാവ് യാക്കൂബ് ഖുറേശിക്കെതിരേ നാല് കേസുകളും ബി.ജെ.പി നേതാവ് സംഗീത് സോം, എസ്.പി നേതാവ് അതില്‍ പ്രധാന് എന്നിവര്‍ക്കെതിരേ രണ്ടു വീതം കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മിഷന് പുറത്തുവിട്ട ചട്ടങ്ങള്‍ അവഗണിച്ച് പ്രകോപനപരമായി പ്രസംഗിച്ചതുസംബന്ധിച്ച് വിവിധ പാര്‍ട്ടികള്‍ നല്കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."