സ്വരാജ് അഭിയാന്‍ പഞ്ചാബില്‍ പിളര്‍ന്നു
ന്യൂഡല്‍ഹി: വിമത എ.എ.പി നേതാക്കളായ അഡ്വ. പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്രയാദവ് എന്നിവര്‍ ചേര്‍ന്നു രൂപീകരിച്ച സ്വരാജ് അഭിയാന്‍ പഞ്ചാബില്‍ പിളര്‍ന്നു. നേതൃത്വത്തിന്റെ അനുമതിയില്ലാതെ സംസ്ഥാനത്തു സ്വരാജ് പാര്‍ട്ടിയെന്ന പുതിയ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് വിമതര്‍ അറിയിച്ചു. പ്രൊഫ. മഞ്ജീത് സിങ് ആണ് പാര്‍ട്ടിയുടെ അധ്യക്ഷന്‍. ചണ്ഡിഗഢില്‍ ഞായറാഴ്ചയാണ് പാര്‍ട്ടിയുടെ പ്രഖ്യാപനം നടന്നത്. ഡല്‍ഹി കഴിഞ്ഞാല്‍ എ.എ.പിയുടെ ശക്തി കേന്ദ്രമായ പഞ്ചാബില്‍ അരവിന്ദ് കെജ്‌രിവാളുമായി ഉടക്കിനില്‍ക്കുന്നവരാണ് മിക്ക പാര്‍ട്ടി നേതാക്കളും വോളന്റിയര്‍മാരും. എന്നാല്‍ ഇവരുടെ എത്രത്തോളം പിന്തുണ പുതിയ പാര്‍ട്ടിക്ക് ഉണ്ടാവുമെന്ന് വ്യക്തമല്ല. നിലവില്‍ എ.എ.പിയുടെ നാലു പാര്‍ലമെന്റംഗങ്ങളും പഞ്ചാബില്‍ നിന്നാണ്. അവരില്‍ ധരംവീര ഗാന്ധിയും ഹരീന്ദര്‍ ഖല്‍സയും ഇതിനകം പുതിയ പാര്‍ട്ടിക്കു പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്തു നടക്കാന്‍ പോവുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുമെന്നും എത്ര സീറ്റിലെന്ന കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാവുമെന്നും മഞ്ജീത് സിങ് പറഞ്ഞു.
അതേസമയം, സ്വരാജ് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സ്വരാജ് അഭിയാന്‍ വക്താവ് അനുപം പ്രസ്താവനയില്‍ അറിയിച്ചു. രാജ്യത്ത് ബദല്‍ രാഷ്ട്രീയ ഉയര്‍ത്തുകയെന്നതാണ് സ്വരാജ് അഭിയാന്റെ ലക്ഷ്യം. എന്നാല്‍ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരണം ഇതുവരെ തങ്ങളുടെ ലക്ഷ്യം അല്ലായിരുന്നു. ഒരുപാര്‍ട്ടി രൂപീകരിക്കുന്നതിനു മുമ്പ് സുതാര്യത, ആഭ്യന്തര ജനാധിപത്യം തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ചു വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാവേണ്ടതുണ്ട്. എന്നാല്‍ പഞ്ചാബിലെ തങ്ങളുടെ സഹപ്രവര്‍ത്തകര്‍ ഇക്കാര്യങ്ങള്‍ പിന്തുടരാതെ ധൃതിപ്പെട്ടാണ് പാര്‍ട്ടി രൂപീകരിച്ചതെന്നും അവര്‍ പറഞ്ഞു. ആറുമാസം കൊണ്ട് തെരഞ്ഞെടുപ്പു നടക്കാനിരിക്കെ, പഞ്ചാബില്‍ ബദല്‍ രാഷ്ട്രീയത്തിന്റെ പ്രാധാന്യം കൂടിവരികയാണെന്നും ഈ സാഹചര്യത്തില്‍ സ്വരാജ് അഭിയാന്റെ ദേശീയ നേതാക്കള്‍ പാര്‍ട്ടി രൂപീകരിക്കാത്തതിനാലാണ് സംസ്ഥാനത്തെ സ്വരാജ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് പ്രത്യേകം സംഘടിക്കുന്നതെന്നും മഞ്ജീത് സിങ് പ്രതികരിച്ചു.
ആം ആദ്മി പാര്‍ട്ടി കെട്ടിപ്പെടുക്കുന്നതില്‍ നിര്‍ണായക പങ്കുവച്ച രാഷ്ട്രീയതന്ത്രജ്ഞനായ യോഗേന്ദ്രയാദവും മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത്ഭൂഷണും കെജ്‌രിവാളുമായി ഏറ്റുമുട്ടി പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ടതോടെയാണ് സ്വരാജ് അഭിയാന്‍ രൂപീകരിച്ചത്. സ്വരാജ് അഭിയാന്‍ പ്രത്യക്ഷത്തില്‍ രാഷ്ട്രയീപ്പാര്‍ട്ടി അല്ലെങ്കില്‍ സംഘടനയുടെ ബാനറില്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ച നിരധി ഇടപെടലുകള്‍ അവര്‍ നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."