HOME
DETAILS

അറ്റകുറ്റപ്പണി കഴിഞ്ഞിട്ടും 'ഐശ്വര്യം' ജങ്കാര്‍ കട്ടപ്പുറത്ത് തന്നെ

  
backup
February 18 2017 | 07:02 AM

%e0%b4%85%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a3%e0%b4%bf-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%9f

 

പൂച്ചാക്കല്‍: പാണാവള്ളി - പെരുമ്പളം ഫെറിയില്‍ സര്‍വീസ് നടത്തുന്നതിനായി പെരുമ്പളം ദ്വീപിന് നല്‍കിയ ജങ്കാര്‍ പഞ്ചായത്ത് ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ലയെന്ന ആരോപണം ഉയര്‍ന്നു. എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിര്‍മിച്ച 'ഐശ്വര്യം' ജങ്കാറിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയായിട്ടും പഞ്ചായത്ത് ഏറ്റെടുക്കുന്നില്ലായെന്നാണ് ജങ്കാര്‍ നിര്‍മാണ ഏജന്‍സിയായ കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനാണ്(കെ.എസ.്‌ഐ.എന്‍.സി) പെരുമ്പളം ഗ്രാമപഞ്ചായത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
കെഎസ്‌ഐഎന്‍സി ഗ്രാമപഞ്ചായത്തിനു വാടകയ്ക്കു നല്‍കിയ ജങ്കാറാണ് നിലവില്‍ ഫെറിയില്‍ സര്‍വീസ് നടത്തുന്നത്. ഇത് 23ന് മുന്‍പ് പിന്‍വലിക്കുമെന്ന് അറിയിച്ചു ഗ്രാമപഞ്ചായത്തിനു നോട്ടീസ് നല്‍കുകയും ചെയ്തു.
എ.എം. ആരിഫ് എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 1, 75, 46,760 രൂപ ചെലവിലാണ് ജങ്കാര്‍ നിര്‍മിച്ചത്. മാസങ്ങള്‍ക്കു മുന്‍പ് ഇതിന്റെ ഉദ്ഘാടനം നടത്തിയെങ്കിലും ജങ്കാര്‍ ജെട്ടികളും ജങ്കാറും തമ്മിലുള്ള ഉയരവ്യത്യാസം മൂലം സര്‍വീസിനു യോഗ്യമല്ലാതായി.
വ്യാപക പ്രതിഷേധത്തിനിടെ നിര്‍മാണ ഏജന്‍സി തന്നെ ജങ്കാറില്‍ അറ്റകുറ്റപണികള്‍ നടത്തി സര്‍വീസിനു യോഗ്യമാക്കിയിരിക്കുകയാണ്.ഇത് കഴിഞ്ഞ 13ന് പഞ്ചായത്ത് സമിതി പരിശോധിക്കുകയും ചെയ്തു.
എന്നാല്‍ കേരള ഇന്‍ലാന്‍ഡ് വെസല്‍ നിയമപ്രകാരം വിദഗ്ദര്‍ ജങ്കാര്‍ പരിശോധിക്കണമെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടെന്നും പിന്നീട് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും നിര്‍മാണ ഏജന്‍സി അധികൃതര്‍ പറയുന്നു.
9800 രൂപ ദിവസവാടകയ്ക്ക് കെഎസ്‌ഐഎന്‍സി നല്‍കിയ ജങ്കാറാണ് നിലവില്‍ ഫെറിയില്‍ സര്‍വീസ് നടത്തുന്നത്. ഇതിന് അറ്റകുറ്റപണികള്‍ ആവശ്യമുള്ളതിനാല്‍ 23ന് മുന്‍പായി ജങ്കാര്‍ പിന്‍വലിക്കുമെന്നും വാടക ഇനത്തില്‍ 18 ലക്ഷത്തോളം രൂപ പഞ്ചായത്ത് കെഎസ്‌ഐഎന്‍സി നല്‍കാനുണ്ടെന്നും ഇത് നല്‍കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്തിന് നോട്ടീസും നല്‍കിയിട്ടുണ്ട്.
അതേസമയം ഇന്‍ലാന്‍ഡ് വെസല്‍ നിയമപ്രകാരം വിദഗ്ദര്‍ ജങ്കാര്‍ പരിശോധിക്കുന്നതിന് രണ്ടു ലക്ഷത്തോളം രൂപ പഞ്ചായത്തില്‍ നിന്നു ചെലവാകുമെന്നും പണം ചെലവാക്കുന്നതിന് സര്‍ക്കാര്‍ അനുമതി ലഭിക്കണമെന്നും അതിനാലാണ് വൈകുന്നതെന്നും പെരുമ്പളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷിബു പറഞ്ഞു.
നിലവിലെ ജങ്കാര്‍ പിന്‍വലിക്കുമെന്ന നോട്ടീസ്,വാടക കുടിശിഖ എന്നിവ സംബന്ധിച്ച് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തില്‍ കെഎസ്‌ഐഎന്‍സി അധികൃതരുമായി ചര്‍ച്ച നടത്തുമെന്നും അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കട്ടിങ് പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചുകൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു; വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  a month ago
No Image

ശ്വാസം മുട്ടി ഡല്‍ഹി; പുകമഞ്ഞ് രൂക്ഷം , വായു ഗുണനിലവാരം 500ല്‍

National
  •  a month ago
No Image

പുരുഷന്‍മാരെ ഇന്ന് നിങ്ങളുടെ ദിനമാണ്...! ഹാപ്പി മെന്‍സ് ഡേ

Kerala
  •  a month ago
No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് ആശ്വാസം; മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രിംകോടതി

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ 'ദൃശ്യം' മോഡല്‍ കൊലപാതകം; യുവതിയ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; കരൂര്‍ സ്വദേശി കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

2023ല്‍ ലണ്ടനില്‍ സവര്‍ക്കെതിരെ നടത്തിയ പരാമര്‍ശം; ചെറുമകന്റെ പരാതിയില്‍ രാഹുല്‍ ഗാന്ധിക്ക് സമന്‍സ്  

National
  •  a month ago
No Image

മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Kerala
  •  a month ago
No Image

തെല്‍ അവീവിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ്; ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്,  വീടുകളും കെട്ടിടങ്ങളും തകര്‍ന്നു, വാഹനങ്ങള്‍ക്കും കേടുപാട്

International
  •  a month ago
No Image

കെ.എ.എസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിക്ക് കത്തുനൽകി; ഐ.എ.എസ് കസേര വേണം

Kerala
  •  a month ago
No Image

സംഘര്‍ഷം തടയുന്നതില്‍ പരാജയപ്പെട്ടു, പരിഹരിക്കാന്‍ ആത്മാര്‍ഥമായി ഇടപെടണം; കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ആര്‍.എസ്.എസും എ.ബി.വി.പിയും  

National
  •  a month ago