ആത്മീയതയെ ചേര്‍ത്ത് പിടിക്കുക: റശീദലി ശിഹാബ് തങ്ങള്‍
ഹുദൈബിയ (മീനങ്ങാടി): നന്മയിലേക്കുള്ള സുരക്ഷിത വഴി ആത്മീയതയെ ചേര്‍ത്തുപിടിക്കലാണെന്ന് പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍. എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനം മദീനാ പാഷന് മീനങ്ങാടി ഹുദൈബിയ്യ നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അരക്ഷിതത്വവും അശ്ലീലതയും നിറഞ്ഞ് നില്ക്കുന്ന ഇന്ന് ജനങ്ങള്‍ക്ക് ശുദ്ധ ആത്മയീതയാണ് സുരക്ഷിത വഴി.
ആത്മീയതയും ചിലര്‍ കളങ്കപ്പെടുത്തിയിട്ടുണ്ട്. ഇവിടെ നേര്‍വഴി സമസ്തയുടെ വഴിയാണ്. ഒന്‍പത് പതിറ്റാണ്ട് പ്രവര്‍ത്തനരംഗത്ത് നിറഞ്ഞ് നിന്നിട്ടും സമസ്തക്ക് നേരെ ആരോപണങ്ങള്‍ ഉയര്‍ത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല.
സത്യസന്ധതയുടെ പ്രതീകങ്ങളായിരുന്നു സമസ്തക്ക് നേതൃത്വം നല്കിയ നേതാക്കള്‍. ഇന്നും ആ നന്മ നിലനില്‍ക്കുന്നുണ്ട്. അത്കൊണ്ട് സമസ്ത കാണിച്ച വഴിയെ സമുദായം ഒന്നിക്കണം. മജ്ലിസുന്നൂര് പോലെയുള്ള ആത്മീയ സംഗമങ്ങള്‍ അതിന്റെ തനിമ നിലനിര്‍ത്തി കൊണ്ടുപോകാന്‍ എല്ലാവരും തയാറാകണമെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു.
സ്വാഗതസംഘം ചെയര്മാന് ഇബ്രാഹിം ഫൈസി പേരാല്‍ ചടങ്ങില്‍ അധ്യക്ഷനായി. ശിഹാബുദ്ദീന് ഇമ്പിച്ചിക്കോയ തങ്ങള്‍ പേരാല്‍ പ്രാര്‍ഥന നടത്തി. ഹാഫിള് മുഹമ്മദ് ശഫീഖ്ഖിറാഅത് നടത്തി. റഹ്മത്തുല്ലാ ഖാസിമി മൂത്തേടം മുഖ്യപ്രഭാഷണം നടത്തി. കെ മമ്മൂട്ടി നിസാമി, കെ.കെ.എം ഹനീഫല്‍ ഫൈസി, ശൗഖത്തലി വെള്ളമുണ്ട, സി.പി ഹാരിസ് ബാഖവി, അയ്യൂബ് മുട്ടില്‍, മുഹമ്മദ് കുട്ടി ഹസനി, പട്ടാമ്പി അബ്ദുല്‍ ഖാദിര്‍, അബൂബക്കര്‍ റഹ്മാനി, കാഞ്ഞായി ഉസ്മാന്, കെ.എ നാസര്‍ മൗലവി, ജഅഫര്‍ ഹൈതമി, ഉസ്മാന് ഫൈസി പി, കെ.സി.കെ തങ്ങള്‍, ടി.കെ അബൂബക്കര്‍ മൗലവി, വി.കെ അബ്ദുറഹ്മാന് ദാരിമി, ഇബ്റാഹീം ഫൈസി വാളാട്, കുഞ്ഞിമുഹമ്മദ് ദാരിമി, തൗഫീഖ് മുഹമ്മദ് ഹാജി സംസാരിച്ചു. മുഹ്യിദ്ദീന്‍കുട്ടി യമാനി സ്വാഗതവും അബ്ദുല്‍റഹീം മീനങ്ങാടി നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന മജ്ലിസുന്നൂറിന് ശിഹാബുദ്ധീന്‍ തങ്ങള്‍ വാഫി കാവനൂര്‍, സാബിത് റഹ്മാനി, കെ.വി.എസ് ഇമ്പിച്ചിക്കോയ തങ്ങള്‍, മുജീബ് തങ്ങള്‍ കല്‍പ്പറ്റ, കെ.സി.കെ തങ്ങള്‍ ബത്തേരി എന്നിവര്‍ നേതൃത്വം നല്കി. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്ലിയാര് പതാക ഉയര്‍ത്തിയതോടെയാണ് മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന് തുടക്കമായത്.
തുടര്‍ന്ന് വിഖായ-ത്വലബ വിങ്ങുകളുടെ നേതൃത്വത്തില്‍ നടത്തിയ വളണ്ടിയര്‍ മാര്‍ച്ച് മുഹമ്മദ് കുട്ടി ഹസനി ഫ്ളാഗ്ഓഫ് ചെയ്തു. റഷീദ് വെങ്ങപ്പള്ളി, ഫൈസല്‍ മുട്ടില്‍, ജലീല്‍ വൈത്തിരി തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."