പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര പര്യടനത്തിനു സമാപ്തി
മസ്‌കത്ത്: പശ്ചിമേഷ്യയിലെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ഒമാനില്‍ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ശ്രവിക്കാനെത്തിയത് നേരത്തെ പ്രതീക്ഷിച്ചതിന്റെ പകുതിയിലും കുറവ് ആളുകള്‍. ഒമാന്‍ തലസ്ഥാനമായ മസ്‌കത്തിലെ സുല്‍ത്താന്‍ ഖാബൂസ് സ്റ്റേഡിയത്തിലാണ് മോദി ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്തത്.
പരിപാടിയില്‍ 30,000 പേര്‍ പങ്കെടുക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നതെങ്കിലും 13,000ത്തില്‍ കുറവ് ആളുകളാണ് സംബന്ധിച്ചത്. മസ്‌കത്തിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ആണ് പരിപാടിയുടെ സംഘാടകര്‍. സ്റ്റേഡിയത്തിലെ ഒഴിഞ്ഞ സീറ്റുകളോടായിരുന്നു എന്‍.ഡി.എ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുള്ള മോദിയുടെ പ്രസംഗം.
ഒമാനിലെ ഏറ്റവും വലിയ സ്റ്റേഡിയമാണ് സുല്‍ത്താന്‍ ഖാബൂസ്. ഇവിടെ ഏറ്റവും കൂടുതല്‍ വിദേശികളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി എന്ന റെക്കോര്‍ഡ് മോദി സ്വന്തം പേരിലാക്കുമെന്നായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 30,000 പേര്‍ക്ക് പാസ് വിതരണം ചെയ്യുകയുമുണ്ടായി. എന്നാല്‍, ഉത്തരേന്ത്യയില്‍നിന്നുള്ള ബി.ജെ.പി പ്രവര്‍ത്തകരും അനുഭാവികളുമായിരുന്നുവത്രെ ചടങ്ങില്‍ സംബന്ധിച്ചവരില്‍ ഏറെയും. വി.ഐ.പി സീറ്റുകള്‍ ഒട്ടുമുക്കാലും ഒഴിഞ്ഞു കിടക്കുകയായിരുന്നു.
അതിനിടെ, ചടങ്ങിനെത്തിയ ചിലര്‍ പ്ലക്കാര്‍ഡുകളുയര്‍ത്തി പ്രതിഷേധിച്ചതും ചര്‍ച്ചയായിട്ടുണ്ട്. കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ പാസുകള്‍ നേരത്തെ കൈപ്പറ്റി പരിപാടി ബഹിഷ്‌കരിക്കുകയായിരുന്നുവെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു.
അതേസമയം, ഇന്നലെ മസ്‌കത്തില്‍ സംഘടിപ്പിച്ച ഇന്ത്യ-ഒമാന്‍ ബിസിനസ് മീറ്റില്‍ ഗല്‍ഫ്-പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ വ്യാവസായിക പ്രമുഖരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.
ഒമാനിലെ ഏറ്റവും വലിയ പള്ളിയായ സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്‍ഡ് മസ്ജിദും മസ്‌കത്തിലെ 125 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രവും സന്ദര്‍ശിച്ചു. തുടര്‍ന്ന് ഉച്ചയ്ക്ക് 2.15ഓടെ മോദി ഇന്ത്യയിലേക്ക് വിമാനമാര്‍ഗം തിരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."