HOME
DETAILS

45 ലക്ഷം കടത്താന്‍ ശ്രമിച്ച മലയാളി ജവാന് കള്ളക്കടത്തുകാരുമായി ബന്ധം

  
backup
February 13 2018 | 03:02 AM

45-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d



തിരുവനന്തപുരം: അരക്കോടിയോളം രൂപയുമായി ട്രെയിനില്‍ യാത്ര ചെയ്യവേ പിടിയിലായ ബി.എസ്.എഫ് കമാന്‍ഡന്റ് ജിബു ഡി. മാത്യുവിന് ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് സി.ബി.ഐ. കള്ളക്കടത്തുകാര്‍ക്കുവേണ്ടി അതിര്‍ത്തിയില്‍ ഇയാള്‍ അധികാര ദുര്‍വിനിയോഗം നടത്തിയതായും തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പിടികൂടിയ പണം കള്ളക്കടത്തുകാര്‍ നല്‍കിയ കോഴയാണെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. രണ്ടാഴ്ചമുമ്പ് പശ്ചിമബംഗാളില്‍നിന്ന് ഷാലിമാര്‍ എക്‌സ്പ്രസില്‍ ആലപ്പുഴയില്‍ എത്തിയപ്പോഴാണു പത്തനംതിട്ട സ്വദേശിയായ ജിബു മാത്യു പിടിയിലായത്. രാജ്യദ്രോഹക്കുറ്റമാണ് കമാന്‍ഡന്റ് ചെയ്തതെന്ന് സി.ബി.ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കസ്റ്റഡി കാലാവധി കഴിഞ്ഞ് ഇന്നലെ കോടതിയില്‍ എത്തിച്ച പ്രതിയെ ഈ മാസം 26 വരെ റിമാന്‍ഡ് ചെയ്തു. പ്രതിയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.
പ്രതിയുടെ പക്കല്‍നിന്ന് ലഭിച്ച വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. സി.ബി.ഐ ഇന്‍സ്‌പെക്ടര്‍ പി.ടി ജോണ്‍സണ്‍ ആണ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ബംഗ്ലാദേശ് അതിര്‍ത്തിയിലെ ബൈറാംപൂര്‍ യൂണിറ്റിലാണ് ജിബു ജോലിചെയ്യുന്നത്. സി.ബി.ഐക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഏറെക്കാലമായി ഇയാള്‍ സി.ബി.ഐ നിരീക്ഷണത്തിലായിരുന്നു. ജിബു മാത്യുവിനെതിരേ വിവിധ അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുമുണ്ടായിരുന്നു. ബംഗ്ലാദേശില്‍ നിന്നു രാജ്യത്തേക്കെത്തുന്ന കള്ളക്കടത്തുകാര്‍ക്ക് ജിബു നിരന്തരസഹായം ചെയ്തുവെന്ന് സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. ജിബുവിനൊപ്പം അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥരും കള്ളക്കടത്തിനു സഹായം നല്‍കിയിരുന്നതായി സി.ബി.ഐക്ക് വിവരം ലഭിച്ചിട്ടുണ്ട്. സി.ബി.ഐ റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താല്‍ക്കാലിക തൊഴില്‍ വിസകള്‍ നല്‍കുന്നത് പുനരാംരംഭിക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

ആ പണിയിലും പണി; ഒമാൻ സ്വദേശിവത്കരണം ശക്തമാക്കുന്നു

oman
  •  2 months ago
No Image

ബിഎസ്എന്‍എല്ലിന് പുതിയ ലോഗോ; ' ഇന്ത്യ' മാറ്റി 'ഭാരത്' ആക്കി

latest
  •  2 months ago
No Image

ദുബൈ; അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷ സമ്മേളനത്തിന് ആരംഭം

uae
  •  2 months ago
No Image

കല കുവൈത്ത് മെഗാ സാംസ്‌കാരിക മേള ദ്യുതി 2024 ഒക്ടോബർ 25ന്,മുഖ്യാതിഥി മുരുകൻ കട്ടാക്കട

Kuwait
  •  2 months ago
No Image

മദ്‌റസകളുടെ കാര്യത്തില്‍ മാത്രം എന്തിന് ആശങ്ക?: കേന്ദ്ര ബാലാവകാശ കമ്മീഷന് സുപ്രിംകോടതിയുടെ വിമര്‍ശനം

National
  •  2 months ago
No Image

വിമാനങ്ങള്‍ക്ക് നേരെ ഇന്നും ബോംബ് ഭീഷണി; ഇന്ന് 41 വിമാനങ്ങള്‍ക്ക് ഭീഷണി

National
  •  2 months ago
No Image

കാന്റീനില്‍ നിന്നും നല്‍കിയ സാമ്പാറില്‍ ചത്ത പല്ലി: സിഇടി എന്‍ജിനീയറിങ് കോളജ് കാന്റീന്‍ പൂട്ടിച്ചു

Kerala
  •  2 months ago
No Image

പത്രക്കടലാസുകള്‍ വേണ്ട, ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ ഫുഡ് ഗ്രേഡ് പാക്കിങ് മെറ്റീരിയല്‍ മാത്രം;  മാര്‍ഗനിര്‍ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്  

Kerala
  •  2 months ago
No Image

അച്ഛന് കരള്‍ പകുത്ത്‌ മകന്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം

Kerala
  •  2 months ago