' നിങ്ങളില്‍ ഞങ്ങള്‍ ഭഗത് സിങ്ങിനെ കാണുന്നു'അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയിക്ക് നിയമസഭാ സീറ്റ് വാഗ്ദാനം
ന്യൂഡല്‍ഹി: അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയിക്ക് മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് വാഗ്ദാനം. ഉത്തര്‍ ഭാരതീയ വികാസ് സേന (യു.ബി.വി.എസ്) പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ സുനില്‍ ശുക്ലയാണ് സീറ്റ് നല്‍കാമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. സല്‍മാന്‍ ഖാനുള്ള വധഭീഷണിയിലൂടെയും ബാബ സിദ്ദീഖി വധത്തിലൂടെയും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നയാളാണ് ലോറന്‍സ്. ലോറന്‍സ് ബിഷ്‌ണോയിയുടെ പ്രവര്‍ത്തനത്തെ ഭഗത് സിങ്ങിനോടാണ് ഉത്തര്‍ ഭാരതീയ വികാസ് സേന ഉപമിച്ചിരിക്കുന്നത്.
ബിഷ്‌ണോയി തടവിലുള്ള സബര്‍മതി സെന്‍ട്രല്‍ ജയിലിലേക്ക് കത്തയച്ചാണ് സീറ്റ് വാഗ്ദാനം. നിങ്ങള്‍ പഞ്ചാബില്‍ ജനിച്ച ഒരു ഉത്തരേന്ത്യക്കാരനാണെന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. നിങ്ങളില്‍ ഷഹീദ് ഭഗത് സിങ്ങിനെ ഞങ്ങള്‍ കാണുന്നു.... സുനില്‍ ശുക്ലയുടെ കത്തില്‍ പറയുന്നു.
മുംബൈയില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി നാല് സ്ഥാനാര്‍ത്ഥികളുടെ പേര് അന്തിമമാക്കിയതായി സുനില്‍ ശുക്ല ഒപ്പിട്ട കത്തില്‍ വ്യക്തമാക്കുന്നു. ഗുണ്ടാ തലവന് സമ്മതമാണെങ്കില്‍ 50 സ്ഥാനാര്‍ഥികളുടെ പട്ടിക ഉടന്‍ പ്രഖ്യാപിക്കുമെന്ന് സുനില്‍ ശുക്ല പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."