പൊതുയോഗം ബഹിഷ്‌കരിച്ച് ലീഗിന്റെ പ്രതിഷേധം
കൊടുങ്ങല്ലൂര്‍: യു.ഡി.എഫിന്റെ പ്രചരണ ജാഥയുടെ സ്വീകരണ യോഗം ബഹിഷ്‌കരിച്ച് ലീഗിന്റെ പ്രതിഷേധം. പ്രാദേശിക തലത്തിലുണ്ടായ പടലപ്പിണക്കത്തെ തുടര്‍ന്നാണ് മുസ്്‌ലിം ലീഗ് നേതൃത്വം സ്വീകരണ ചടങ്ങ് ബഹിഷ്‌കരിച്ചത്. പരിപാടിയില്‍ നിന്നു വിട്ടു നിന്ന ലീഗ് പ്രവര്‍ത്തകര്‍ തെക്കെ നടയിലുള്ള പാര്‍ട്ടി ഓഫിസിന് മുന്നില്‍ നിന്ന് യുഡിഎഫ് ജാഥക്ക് അഭിവാദ്യമര്‍പ്പിച്ചു. ലീഗ് പ്രവര്‍ത്തകരെ പ്രത്യഭിവാദ്യം ചെയ്താണ് ജാഥാ ക്യാപ്റ്റന്‍ വി.ഡി.സതീശന്‍ എം.എല്‍.എ യാത്ര തുടര്‍ന്നത്. നഗരസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെ ചൊല്ലി കോണ്‍ഗ്രസും മുസ്്‌ലിം ലീഗും തമ്മിലുണ്ടായ അഭിപ്രായ ഭിന്നത പുല്ലൂറ്റ് സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ലീഗിനെ തഴഞ്ഞതോടെ മൂര്‍ച്ഛിക്കുകയായിരുന്നു. യു.ഡി.എഫ് ജാഥ ബഹിഷ്‌ക്കരിക്കുമെന്ന ലീഗിന്റെ ഭീഷണിയെ തുടര്‍ന്ന് മുന്നണി ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും ഒത്തുതീര്‍പ്പായില്ല. ഇതേ തുടര്‍ന്നാണ് ലീഗ് പരിപാടിയില്‍ നിന്നും വിട്ടുനിന്നത.് ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പാര്‍ട്ടി ജില്ലാ നേതാക്കളും ബഹിഷ്‌ക്കരണത്തില്‍ പങ്കെടുത്തുവെന്ന് മുസ്്‌ലിം ലീഗ് ജില്ലാ നേതൃത്വം അവകാശപ്പെട്ടു. എന്നാല്‍ മുസ്്‌ലിം ലീഗ് നിയോജക മണ്ഡലം ഭാരവാഹികളിലൊരാളായ സി.എസ്.ഹുസൈന്‍ തങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."