കര്‍ണാടകയില്‍ സമാധാനമുണ്ടെന്ന് മോദിയോട് രാഹുല്‍ ഗാന്ധി
കലബുറുഗി: രാജ്യത്ത് സാമുദായിക സംഘര്‍ഷങ്ങള്‍ വളര്‍ത്തുന്നത് ബി.ജെ.പിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകയിലെ കലബുറുഗിയിലും റെയ്ച്ചൂരിലും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി എവിടെയെല്ലാം ഭരിക്കുന്നുണ്ടോ അവിടെയെല്ലാം സാമുദായിക സംഘര്‍ഷം രൂക്ഷമാണ്. ഹരിയാനയിലും ഉത്തര്‍പ്രദേശിലും രാജസ്ഥാനിലുമെല്ലാം ഇത് വ്യക്തമാണ്. ചിലയിടങ്ങളില്‍ അവര്‍ ദലിതുകളെയാണ് കൊലപ്പെടുത്തുന്നത്. മറ്റിടങ്ങളില്‍ ന്യൂനപക്ഷങ്ങളോ ആദിവാസികളോ ആണ് കൊലചെയ്യപ്പെടുന്നത്.
സമുദായങ്ങളെ തമ്മില്‍ അക്രമത്തിലേക്ക് വലിച്ചിഴക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്. കര്‍ണാടകയില്‍ സമാധാനം നിലനില്‍ക്കുന്നുണ്ടെന്ന് മോദിയെ ഓര്‍മിപ്പിച്ച രാഹുല്‍ ഗാന്ധി, എന്താണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, രാജസ്ഥാന് എന്നിവിടങ്ങളില്‍ നടക്കുന്നതെന്ന് തിരിച്ചറിയണമെന്നും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."