HOME
DETAILS
MAL
ബയേണ്‍ രക്ഷപ്പെട്ടു
backup
February 18 2017 | 21:02 PM
മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്ക് സമനിലയുമായി രക്ഷപ്പെട്ടു. ഹെര്‍ത ബെര്‍ലിനെതിരേ അവസാന നിമിഷം വരെ തോല്‍വി മുന്നില്‍ കണ്ട ബാവേറിയന്‍സിനെ കളി തീരാന്‍ സെക്കന്‍ഡുകള്‍ മാത്രമുള്ളപ്പോള്‍ റോബര്‍ട്ടോ ലെവന്‍ഡോസ്‌കി നേടിയ ഗോള്‍ 1-1നു ഒപ്പമെത്തിക്കുകയായിരുന്നു.
മറ്റൊരു മത്സരങ്ങളില്‍ ബൊറൂസിയ ഡോര്‍ട്മുണ്ട് 3-0ത്തിനു വോള്‍വ്‌സ്ബര്‍ഗിനെ പരാജയപ്പെടുത്തി. മറ്റു പോരാട്ടങ്ങളില്‍ ഹോഫന്‍ഹെയിം ഡാംസ്റ്റഡി േനേയും വെര്‍ഡര്‍ ബ്രെമന്‍ മെയ്ന്‍സിനേയും ഇംഗോള്‍സ്റ്റഡ് ഫ്രാങ്ക്ഫര്‍ടിനേയും 2-0ത്തിനു വീഴ്ത്തി. ബയര്‍ ലെവര്‍കൂസന്‍ 3-1നു ഓഗ്‌സ്ബര്‍ഗിനെ തോല്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."