HOME
DETAILS
MAL
ചരക്ക് സേവന നികുതി: ചര്‍ച്ച സംഘടിപ്പിച്ചു
backup
February 19 2017 | 05:02 AM
കോഴിക്കോട്: ചരക്ക് സേവന നികുതി (ജി.എസ്.ടി) വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. എം.കെ രാഘവന് എം.പി ഉദ്ഘാടനം ചെയ്തു. കൊച്ചിന് കസ്റ്റംസ് കമ്മിഷണര്‍ ഡോ. കെ.എന്‍ രാഘവന് മുഖ്യപ്രഭാഷണം നടത്തി.
ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പായി വ്യാപാരികള്‍ രജിസ്ട്രേഷന് പൂര്‍ത്തിയാക്കുന്നതാണ് ഉചിതമെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ സെപ്തംബര്‍ 15ന് മുന്‍പായി ജി.എസ്.ടി നടപ്പിലാകുന്ന വിധത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. രജിസ്റ്റര്‍ ചെയ്യുന്നതിന് ഇപ്പോള്‍ ലഭിച്ചുവരുന്ന ആനുകൂല്യവും അവസരവും അന്ന് ലഭിക്കാന്‍ ഇടയില്ലെന്നും അദ്ദേഹം പറഞ്ഞു.
കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ഐപ്പ് തോമസ് അധ്യക്ഷനായി. സെക്രട്ടറി ഡോ.എ.എം ഷരീഫ്, എം.കെ നാസര്‍, ടി.പി വാസു, പി.എം ഷാനവാസ്, എം.കെ അയ്യപ്പന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."