HOME
DETAILS
MAL
ദ.കൊറിയ മുന്‍ പ്രസിഡന്റിന്റെ സഹായിക്ക് തടവുശിക്ഷ
backup
February 14 2018 | 02:02 AM
സിയൂള്‍: ദക്ഷിണ കൊറിയ മുന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യുന്‍ ഹൈയുടെ അടുത്ത സഹായിയും ഉപദേഷ്ടാവുമായ ചോയ് സൂന് സിലിന് തടവുശിക്ഷ. അഴിമതി, അധികാര ദുര്‍വിനിയോഗം തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ഇവര്‍ക്ക് ദ.കൊറിയന്‍ കോടതി 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരിക്കുന്നത്. പാര്‍ക്കിന്റെ ഇംപീച്ച്മെന്റിലേക്കു നയിച്ച അഴിമതി വിവാദത്തിലെ പ്രധാന കുറ്റാരോപിതയായിരുന്നു ചോയ്. ഇതുമായി ബന്ധപ്പെട്ട് പാര്‍ക്കും 12ഓളം കേസുകളില്‍ വിചാരണ നേരിടുന്നുണ്ട്. അന്താരാഷ്ട്ര കുത്തകകളില്‍നിന്നും മറ്റും സന്നദ്ധ സംഘടനകള്ക്കെന്നു പറഞ്ഞ് ചോയ് കോടികള്‍ തട്ടിയതായാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."