HOME
DETAILS

'ഈ നിയമനം താല്‍ക്കാലികം; അധികകാലം വാഴില്ല' ഹിസ്ബുല്ലയുടെ പുതിയ മേധാവിയേയും വധിക്കുമെന്ന ഭീഷണിയുമായി ഇസ്‌റാഈല്‍

  
Web Desk
October 30, 2024 | 6:30 AM

Israel Threatens New Hezbollah Leader Naim Qassem Following Nasrallahs Death

ജറൂസലം: ഹിസ്ബുല്ലയുടെ പുതിയ തലവന്‍ നഈം ഖാസിമിനേയും വധിക്കുമെന്ന ഭീഷണിയുമായി ഇസ്‌റാഈല്‍. നഈം ഖാസിമിന്റെ നിയമനം താല്‍ക്കാലികമാണെന്നും അദ്ദേഹം അധികകാലം വാഴില്ലെന്നുമാണ് ഭീഷണി.  ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി യൊആവ് ഗാലന്റ് ആണ് ഭീഷണിയുമായി രംഗത്തെത്തിയത്. 

'താല്‍ക്കാലിക നിയമനം. അധികം വാഴില്ല' ഖാസിമിന്‍രെ ചിത്രത്തോടൊപ്പം ഗാലന്റ് എക്‌സില്‍ കുറിച്ചു. ഹീബ്രുവിലുള്ള മറ്റൊരു പോസ്റ്റില്‍ കൗണ്ട് ഡൗണ്‍ തുടങ്ങി എന്നും ഗാലന്റ് കുറിച്ചു.  

അടുത്തിടെ ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമിയായി ചൊവ്വാഴ്ച നഈം ഖാസിമിനെ സംഘടന പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തേയും വധിക്കുമെന്ന ഭീഷണിയുമായി ഇസ്‌റാഈല്‍ രംഗത്തെത്തിയത്. 

ലബനാനിലെ ശിയാ പ്രസ്ഥാനത്തിന്റെ നേതാവായി അണികളും പുറംലോകവും ആദരിച്ച നസ്‌റുല്ല കൊല്ലപ്പെട്ട് ഒരു മാസത്തിനുശേഷമാണ് അഞ്ചംഗ ശൂറാ കൗണ്‍സില്‍ നഈം ഖാസിമിനെ തെരഞ്ഞെടുത്തത്.

1982ല്‍ ഹിസ്ബുല്ലക്ക് രൂപം നല്‍കിയ സ്ഥാപക നേതാക്കളിലൊരാളാണ് 71കാരനായ നഈം ഖാസിം. ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണങ്ങളില്‍ നസ്‌റുല്ലക്ക് പുറമെ, സംഘടനയിലെ മറ്റു പ്രമുഖരും കൊല്ലപ്പെട്ടിരുന്നു. പിന്‍ഗാമിയാകുമെന്ന് കരുതിയ നസ്‌റുല്ലയുടെ ബന്ധുകൂടിയായ ഹാശിം സഫിയുദ്ദീനും കൊല്ലപ്പെട്ടതായി അടുത്തിടെ സംഘടന സ്ഥിരീകരിച്ചു. പിന്നാലെയാണ് നഈം ഖാസിമിനെ പ്രഖ്യാപിച്ചത്. 

1991ല്‍ അന്നത്തെ സെക്രട്ടറി ജനറല്‍ അബ്ബാസ് മൂസവി ഖാസിമിനെ ഉപമേധാവിയായി പ്രഖ്യാപിച്ചു. തൊട്ടടുത്ത വര്‍ഷം ഇസ്‌റാഈലി ഹെലികോപ്ടര്‍ മൂസവിയെ കൊലപ്പെടുത്തി. തുടര്‍ന്ന്, ഹസന്‍ നസ്‌റുല്ല നേതാവായപ്പോഴും ഇതേ പദവി നിലനിര്‍ത്തി. പാര്‍ട്ടി വക്താവായും പൊതുരംഗത്ത് നഈം ഖാസിം നിറഞ്ഞുനിന്നു. നസ്‌റുല്ല കൊല്ലപ്പെട്ട ശേഷവും മൂന്നുതവണ ടെലിവിഷനില്‍ രാജ്യത്തെ അഭിമുഖീകരിച്ചിട്ടുണ്ട്.

അതേസമയം, തെക്കന്‍ ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്.  24 മണിക്കൂറിനിടെ 77 പേരാണ് മരിച്ചത്. കൂടുതല്‍ മേഖലകളിലേക്ക് ഇസ്‌റാഈല്‍ ടാങ്കുകള്‍ കടന്നുകയറി. അതിര്‍ത്തിയില്‍നിന്ന് ആറുകിലോമീറ്റര്‍ ഉള്ളില്‍ തെക്കന്‍ മേഖലയിലെ ഖിയാമിലാണ് പുതിയ ആക്രമണം. ത്വെയ്ര്‍ ഹര്‍ഫ, ഖസ്‌റുല്‍ അഹ്മര്‍, ജബല്‍ ബത്മ്, സെബ്ഖിന്‍ തുടങ്ങി നിരവധി ഗ്രാമങ്ങളില്‍നിന്ന് ഒഴിഞ്ഞുപോകാനും ഇസ്‌റാഈല്‍ ഉത്തരവിട്ടിട്ടുണ്ട്.

Israeli Defense Minister Yoav Gallant issued a warning to Hezbollah’s newly appointed leader, Naim Qassem, following the recent death of former Secretary-General Hassan Nasrallah



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  2 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  2 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  2 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  2 days ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  2 days ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  2 days ago
No Image

'പോയാലോ നമുക്കൊരു പ്രൊട്ടെസ്റ്റ് ഡേറ്റിന്' ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍

National
  •  2 days ago