HOME
DETAILS

ഒരു രക്തത്തുള്ളിയില്‍ നിന്ന് ആയിരം സിന്‍വാറുകള്‍ പിറവി കൊള്ളുന്ന ഗസ്സ; കൊല്ലാം പക്ഷേ തോല്‍പിക്കാനാവില്ല

  
Web Desk
October 30 2024 | 07:10 AM

Palestinians Rise in Resistance The Legacy of Yahya Sinwar Amidst Ongoing Conflict

മുന്നില്‍ നിന്ന് നയിക്കുന്നവരെയെല്ലാം ഓരോന്നോരോന്നായി കൊലപ്പെടുത്തുമ്പോള്‍ ഇസ്‌റാഈല്‍ വ്യാമോഹിച്ചിട്ടുണ്ടാവും. ഇതവരെ ഇല്ലാതാക്കും. ഫലസ്തീന്‍ വിമോചനമെന്ന ആഹ്വാനവുമായി ഹമാസോ അന്നാട്ടിലെ ജനതയോ ഇനി മുന്നോട്ടുണ്ടാവില്ല. എന്നാല്‍ തെറ്റിപ്പോയെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് ഇന്നും അവര്‍. പൂര്‍ണമായും തകര്‍ന്നടിഞ്ഞു പോയ വെടിമരുന്നിന്റെ രൂക്ഷ ഗന്ധത്തിനും കല്‍ച്ചീളുകള്‍ക്കുമപ്പുറം  ഒന്നും ശേഷിക്കാത്ത മണ്ണിലുറച്ച് നിന്നാണ് ഫലസ്തീന്‍ ജനതയുടെ പ്രഖ്യാപനം.

സിന്‍വാറിന്റെ രക്തസാക്ഷിത്വം അവര്‍ക്ക് എത്രത്തോളം ഊര്‍ജ്ജം നല്‍കിയെന്നതിന് ഫലസ്തീന്‍ തെരുവുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ തന്നെ ധാരാളമാണ്.  കയ്യില്‍ കിട്ടിയ അവസാന ചുളളിക്കമ്പ് പോലും ഒറ്റക്കൈയ്യില്‍ ആയുധമാക്കി ശത്രുവിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ് മരണത്തെ പുല്‍കിയ ധീരപോരാളിയുടെ ഈ അവസാന ദൃശ്യങ്ങള്‍ അനുകരിക്കുകയാണ് അവിടുത്തെ കൊച്ചു കുഞ്ഞുങ്ങള്‍ പോലും. കല്‍ച്ചീളുകള്‍ക്കിടയില്‍ കസേരയിട്ടിരുന്ന് കുഞ്ഞു കൈകളില്‍ വടിയേന്തി അതവര്‍ വലിച്ചെറിയുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെയെല്ലാം കൊന്നൊടുക്കി തങ്ങളെ അനാഥരാക്കിയ ഇസ്‌റാഈല്‍ നരാധമന്‍മാരുടെ മുഖത്തേക്ക്. നിങ്ങളയക്കുന്ന  ഒരു മിസൈലിനും ബോംബിനും തങ്ങളെ തകര്‍ക്കാനാവില്ലെന്ന നിശ്ചയദാര്‍ഢ്യത്തോടെ. 

ലോകം മുഴുവന്‍ അവര്‍ക്കൊപ്പം തെരുവുകളില്‍ കസേരയിട്ടിരുന്നു. യഹ്‌യ സിന്‍വാറിന്റെ വടിയും മരണചിത്രവും ഫലസ്തീന്‍ ചരിത്രത്തിലെ ഒരു നാഴികകല്ലായി ഇതിനകം മാറികഴിഞ്ഞു. 'സിന്‍വാറിന്റെ വടി' എന്നൊരു പ്രയോഗം പോലും അറബ് ലോകത്ത് ഉണ്ടായി.

അല്‍പം പോലും സംശയമില്ലാതെ അവര്‍ ഒന്നു കൂടി ഉറപ്പിച്ച് പറയുകയാണ്. യഹ്‌യ സിന്‍വാറും ഇസ്മാഈല്‍ ഹനിയ്യയും അബ്ദുല്‍ അസീസ് റന്‍തീസിയും ശൈഖ് അഹ്മദ് യാസീനുമെല്ലാം ഞങ്ങളുടെ ഹീറോകളാണ്. ഊര്‍ജ്ജ പ്രവാഹങ്ങളാണ്. 
  
ഒരു വര്‍ഷത്തിലേറെയായി ഗസ്സയില്‍ യുദ്ധകാഹളത്തിനറുതിയല്ല. ഗസ്സയിലും ലബനാനിലും മനുഷ്യരെ നിര്‍ബാധം ബോംബിട്ട് ചുട്ട് കരിക്കുന്നു. കുഞ്ഞുങ്ങളെ നിഷ്‌കരുണം കൊന്നുതള്ളുന്നു. എന്നാല്‍ ഹമാസിനെ തകര്‍ക്കാനോ ബന്ദികളോ മോചിപ്പിക്കാനോ ഇസ്‌റാഈലിനായിട്ടില്ല. ഇതിനിടെ 750 ഓളം സൈനികരെ ഗസ്സയില്‍ ഇസ്‌റാഈലിന് നഷ്ടമാവുകയും ചെയ്തു.

മരണം കൊണ്ടും കണ്ടും ഭയപ്പെടുമായിരുന്നെങ്കില്‍ എന്നേ പിന്‍മാറിപ്പോകുമായിരുന്നു ആ ജനത.
ആ ജനതയും ജനുസ്സും വേറെയാണ്.. ഫലസ്തീനികളോ ഹമാസോ നേതാക്കള്‍ക്ക് വേണ്ടി സമരം ചെയ്യുന്നവരല്ല. തങ്ങള്‍ പുറത്താക്കപ്പെട്ട ഭൂമിയും തങ്ങളുടെതായ മസ്ജിദുല്‍ അഖ്‌സയും തിരിച്ചു പിടിക്കുക എന്ന  ലക്ഷ്യമാണ് അവരെ മുന്നോട്ട് നയിക്കുന്നത്. അവര്‍ ശത്രുവിന്റെയോ അധികാരമുളളവന്റെയോ മുമ്പില്‍ തലകുനിക്കില്ല.. ഷൂ നക്കില്ല. പോരാടുക അല്ലെങ്കില്‍ മരിക്കുക.. അതാണ് അവരുടെ ജീവിതം.

The Palestinian people, galvanized by the martyrdom of Yahya Sinwar, are determined to continue their fight against Israel.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  6 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  6 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  6 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  6 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  6 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  6 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  6 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  6 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  6 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  6 days ago