ഉപാധികളോടെ ശാശ്വത വെടിനിര്‍ത്തല്‍ ഉടമ്പടിക്ക് തയ്യാറെന്ന് ഹമാസ്
ഗസ്സ: ഉപാധികളോടെ ഗസ്സയില്‍ ശാശ്വത വെടിനിര്‍ത്തല്‍ ഉടമ്പടിക്ക് തയ്യാറെന്ന് ഹമാസ് അറിയിച്ചു. ഗസ്സയിലെ ജനങ്ങളുടെ പ്രയാസങ്ങള്‍ ഒഴിവാക്കാനും സ്ഥിരമായ വെടിനിര്‍ത്തല്‍ ഉടമ്പടിക്ക് തയ്യാറെന്ന് ഹമാസിന്റെ ഔദ്യോഗിക വക്താവ് സാമി അബൂ സുഹ്രി ആണ് അറിയിച്ചത്. ഗാസാ മുനമ്പില്‍ നിന്നും ഇസ്‌റാഈലി സൈനികരെ പിന്‍വലിക്കുക, ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണം, കുടിവെള്ളം, അവശ്യമരുന്നുകള്‍ എന്നിവ എത്തിക്കുക, ഗാസയിലേക്കുള്ള പാതയിലെ തടസ്സം നീക്കുക, ഗാസയില്‍ ഇസ്‌റാഈല്‍ തകര്‍ത്ത കെട്ടിടങ്ങളുടെ പുനഃനിര്‍മ്മാണം, ഫലസ്തീനില്‍നിന്ന് നിയമവിരുദ്ധമായി പിടിച്ചുകൊണ്ടുപോയ തടവുകാരുടെ കൈമാറ്റം എന്നീ കാര്യങ്ങളും ഉടമ്പടിയില്‍ ഉള്‍പ്പെടുത്തണമെന്ന് സുഹ്രി ആവശ്യപ്പെട്ടു.
വെടിനിര്‍ത്തല്‍, തടവുകാരുടെ കൈമാറ്റം എന്നിവയുമായി ബന്ധപ്പെട്ട് മധ്യസ്ഥരുടെ അഭ്യര്‍ത്ഥനയോട് ഇതിനകം തന്നെ പ്രതികരിച്ചിട്ടുണ്ടെന്നും ഇതിനെ തുടര്‍ന്നുള്ള ചില ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞെന്നും ഇനിയും ചര്‍ച്ചകള്‍ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഫലസ്തീന്‍ തടവുകാര്‍ക്കു പകരമായി നാലു ഇസ്‌റാഈല്‍ തടവുകാരെ വിട്ടുനല്‍കണമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍സീസി ഞായറാഴ്ച നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. പത്തു ദിവസത്തിനകം സ്ഥിരമായ യുദ്ധ വിരാമത്തെക്കുറിച്ചുള്ള പദ്ധതിയെ സംബന്ധിച്ചും അദ്ദേഹം പ്രതീക്ഷ പങ്കുവഹിച്ചു.
Hamas has expressed willingness for a permanent ceasefire in Gaza to alleviate hardships faced by residents. Spokesperson Sami Abu Zuhri outlined key conditions, including Israeli military withdrawal, unhindered access to essentials like food, water, and medicine, and the lifting of blockades.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."